CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 12 Minutes 41 Seconds Ago
Breaking Now

ആഗോള തലത്തില്‍ അപ്രസക്തമായി ബ്രിട്ടന്‍; അതീവ രഹസ്യമായ ആര്‍എഎഫ് ബേസിന് നേര്‍ക്കും ഇറാന്‍ ഡ്രോണുകള്‍; യുദ്ധക്കപ്പല്‍ അയയ്ക്കാന്‍ കഴിയാതെ റോയല്‍ നേവി; സൈപ്രസിനെ സംരക്ഷിക്കാന്‍ കപ്പല്‍ അയച്ച് സ്‌പെയിനും; നിലപാടില്ലാതെ സ്റ്റാര്‍മര്‍ ഇരുട്ടില്‍ തപ്പുന്നു?

എച്ച്എംഎസ് ഡ്രാഗണെ അയയ്ക്കാന്‍ സ്റ്റാര്‍മര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണിക്ക് നിര്‍ത്തിയിട്ടിരിക്കുന്നതിനാല്‍ ഇത് പോര്‍ട്ട് വിടാന്‍ ഇനിയും ഒരാഴ്ച വേണ്ടിവരുമെന്നത് റോയല്‍നേവിക്ക് നാണക്കേടായി

ഐസിസി ട്വന്റി 20 വേള്‍ഡ്കപ്പില്‍ തന്നോട് കാണിച്ച അനീതിക്ക് എല്ലാം എണ്ണിയെണ്ണി മറുപടി പറയുന്ന തിരക്കിലാണ് മലയാളി താരം സഞ്ജു സാംസണ്‍. മുന്‍പ് ടീമിലുണ്ടായിട്ടും കളത്തില്‍ ഇറങ്ങി കളിക്കാന്‍ അനുമതി കിട്ടാതെ ബെഞ്ചില്‍ കാഴ്ചക്കാരനായി ഇരിക്കേണ്ട ഗതികേട് നേരിട്ട ശേഷമാണ് സഞ്ജു ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായി മാറുന്നത്. സമാനമായ യുദ്ധകലുഷിതമായ ലോകത്ത് ബ്രിട്ടന്റെയും സ്ഥാനം. പക്ഷെ ഇപ്പോള്‍ ബെഞ്ചിലിരുന്ന് വെറും കാഴ്ചക്കാരനായി മാറുന്നുവെന്നതാണ് വസ്തുത. 

ബ്രിട്ടീഷ് സൈനിക ബേസ് ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന സൈപ്രസിന് നേര്‍ക്ക് അക്രമം നടന്നിട്ട് ആഴ്ചയൊന്ന് തികയുമ്പോഴും ഇവിടെ സുരക്ഷയ്ക്കായി നാവിക സേനയെ അയയ്ക്കാന്‍ കീര്‍ സ്റ്റാര്‍മര്‍ക്ക് സാധിച്ചിട്ടില്ല. ട്രംപിന്റെ പുതിയ ലോകക്രമത്തില്‍ ബ്രിട്ടന്റെ മേധാവിത്വം കളഞ്ഞുകുളിക്കുന്ന സമീപനമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഉടലെടുക്കുന്നത്. 

നാണക്കേടിന്റെ ആഴം വര്‍ദ്ധിപ്പിച്ച് സൈപ്രസിനെ സംരക്ഷിക്കാന്‍ നാവിക സേനയെ അയയ്ക്കാന്‍ സ്‌പെയിനും തയ്യാറായി. നേരത്തെ ഫ്രാന്‍സ്, ഇറ്റലി, നെതലര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങള്‍ അതിവേഗം നടപടി സ്വീകരിച്ചിരുന്നു. സൈപ്രസിന് സംരക്ഷണം നല്‍കാനും, ഏതെങ്കിലും വിധത്തിലുള്ള വ്യോമ പ്രതിരോധം ആവശ്യമായാല്‍ അത് നല്‍കാനും ഇയു നാവികസേനയില്‍ തങ്ങളും ഉണ്ടാകുമെന്ന് മാഡ്രിഡ് പ്രഖ്യാപിച്ചു. 

ബ്രിട്ടന്റെ ഭാഗമായി എച്ച്എംഎസ് ഡ്രാഗണെ അയയ്ക്കാന്‍ സ്റ്റാര്‍മര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണിക്ക് നിര്‍ത്തിയിട്ടിരിക്കുന്നതിനാല്‍ ഇത് പോര്‍ട്ട് വിടാന്‍ ഇനിയും ഒരാഴ്ച വേണ്ടിവരുമെന്നത് റോയല്‍നേവിക്ക് നാണക്കേടായി. 




കൂടുതല്‍വാര്‍ത്തകള്‍.