
















ബ്രിട്ടന്‍ ഇപ്പോഴും ശീതകാലയുദ്ധത്തിന്റെ വൈരത്തില്‍ നിന്നും പുറത്തുവന്നിട്ടില്ല. കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ ഇപ്പോഴും തങ്ങളുടെ ശത്രുപക്ഷത്തെന്ന് ചിന്തിക്കുന്നവരാണ് പാശ്ചാത്യരില്‍ അധികവും. ലേബര്‍ പാര്‍ട്ടി ഭരിക്കുന്നുവെന്ന് പറയുമ്പോഴും, തീവ്ര ഇടത് പക്ഷക്കാര്‍ ലേബറില്‍ ഒരു വിഭാഗം മാത്രമാണ്. ഇങ്ങനെ ഇരിക്കെയാണ് ചൈനയും, റഷ്യയുമായി അടുപ്പം പുലര്‍ത്തുന്ന ഒരാളെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് യുഎസ് അംബാസിഡറായി തെരഞ്ഞെടുത്തതെന്നാണ് പാര്‍ലമെന്റില്‍ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നത്.
മുന്‍ ലേബര്‍ മന്ത്രി കൂടിയായ പീറ്റര്‍ മണ്ടേല്‍സന്റെ പശ്ചാത്തലം എത്രത്തോളം മോശമായിരുന്നുവെന്ന് പ്രധാനമന്ത്രിക്ക് വ്യക്തമായി അറിവുണ്ടായിരുന്നുവെന്നാണ് രേഖകള്‍ തെളിയിക്കുന്നത്. റഷ്യ, ചൈന ബന്ധത്തിന് പുറമെ കുട്ടിപ്പീഡകന്‍ എപ്സ്റ്റീനുമായി വഴിവിട്ട ബന്ധങ്ങളും ഇയാന്‍ വെച്ചുപുലര്‍ത്തിയെന്ന് തെളിവുകള്‍ പുറത്തുവന്നിരുന്നു.
ഇതിനിടെയാണ് റഷ്യ, ചൈന ബന്ധം പുലര്‍ത്തിയിരുന്നതായി പ്രധാനമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമായി കുറിച്ചിരുന്നത്. ബീജിംഗുമായി ബ്രിട്ടന്‍ കൂട്ടുകൂടുന്നതിന് പിന്നില്‍ പ്രധാന ശക്തിയായി പ്രവര്‍ത്തിച്ചത് മണ്ടേല്‍സനാണെന്നാണ് കരുതുന്നത്. 2024 ഡിസംബറിലെ രേഖകളിലെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത് സ്റ്റാര്‍മര്‍ക്ക് പുതിയ തിരിച്ചടിയാണ്.
റഷ്യന്‍ പ്രതിരോധ സ്ഥാപനത്തിന്റെ കമ്പനി ബോര്‍ഡില്‍ മണ്ടേല്‍സന്‍ പ്രവര്‍ത്തിച്ചുവെന്നും വ്യക്തമായിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് ജെഫ്രി എപ്സ്റ്റീനുമായുള്ള ഇയാളുടെ ബന്ധം അപകടമാണെന്ന് ക്യാബിനറ്റ് ഓഫീസ് രേഖയിലുള്ളത്. എല്ലാം അറിഞ്ഞുവെച്ച് കൊണ്ട് സ്റ്റാര്‍മര്‍ ഇയാളെ യുഎസിലേക്കുള്ള അംബാസിഡറാക്കിയത് മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണെന്ന് ഷാഡോ ഫോറിന്‍ സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞു.
മണ്ടേല്‍സനെ നിയോഗിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഇതുവരെ പറഞ്ഞതെല്ലാം നുണയായിരുന്നുവെന്ന് കെമി ബാഡെനോക് കുറ്റപ്പെടുത്തി. സംഭവത്തില്‍ അടിയന്തര അന്വേഷണം പ്രഖ്യാപിക്കാനും ടോറി നേതാവ് ആവശ്യപ്പെട്ടു.