CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 57 Minutes 13 Seconds Ago
Breaking Now

ദുരന്ത മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പലിശ നിരക്കുകള്‍ 5.25 ശതമാനത്തില്‍ തൊടും; പണപ്പെരുപ്പം 6 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നാല്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് കനത്ത ആഘാതം; ഇറാന്‍ യുദ്ധത്തിന്റെ തിരിച്ചടികള്‍ ബ്രിട്ടനിലെ 'കുടുംബത്തില്‍ കയറി കളിക്കും'!

സ്ഥിതി അത്യന്തം മോശമായാല്‍ എന്ത് സംഭവിക്കുമെന്ന മോണിറ്ററി പോളിസി കമ്മിറ്റിയുടെ മോഡലിംഗ് അല്‍പ്പം പ്രശ്‌നമാണ്

ഇറാന്‍ യുദ്ധത്തിന്റെ അലയൊലികള്‍ ബ്രിട്ടനിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെ തേടിയെത്തുമെന്ന് മുന്നറിയിപ്പ്. മിസൈലുകളുടെ രൂപത്തിലല്ല, മറിച്ച് സാമ്പത്തിക പ്രത്യാഘാതങ്ങളായാണ് ഇത് തേടിയെത്തുക. ഇറാന്‍ യുദ്ധം മൂലം പണപ്പെരുപ്പം 6 ശതമാനത്തിലേക്ക് കൈവിട്ട് ഉയരുന്ന സാഹചര്യത്തിലാണ് പലിശ നിരക്കുകള്‍ 5.25 ശതമാനം വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

നിലവില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് 3.75 ശതമാനത്തില്‍ നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍ ഇറാനിലെ യുദ്ധം ബ്രിട്ടനിലെ കുടുംബങ്ങള്‍ക്ക് ചെലവ് വര്‍ദ്ധിപ്പിക്കുന്ന സാഹചര്യം നിലവിലുണ്ട്. സ്ഥിതി അത്യന്തം മോശമായാല്‍ എന്ത് സംഭവിക്കുമെന്ന മോണിറ്ററി പോളിസി കമ്മിറ്റിയുടെ മോഡലിംഗ് അല്‍പ്പം കൂടി പ്രശ്‌നമാണ്. ഇത് സംഭവിച്ചാല്‍ പണപ്പെരുപ്പം അടുത്ത വര്‍ഷം 6.2 ശതമാനത്തിലേക്ക് കുതിക്കുമെന്നും പറയുന്നു കേന്ദ്ര ബാങ്ക്. 

ഇത് സംഭവിച്ചാല്‍ പലിശ നിരക്ക് 5.25 ശതമാനത്തിലെത്തുമെന്ന് എംപിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എണ്ണവില ദീര്‍ഘകാലത്തേക്ക് 130 ഡോളറിന് മുകളില്‍ നില്‍ക്കുന്ന സാഹചര്യമാണ് ഇതില്‍ പ്രധാനം. 

'മിഡില്‍ ഈസ്റ്റിലെ യുദ്ധം ഈ വര്‍ഷം വീണ്ടും പണപ്പെരുപ്പം ഉയര്‍ത്തും. നിലവില്‍ ബാങ്ക് റേറ്റ് 3.75 ശതമാനത്തില്‍ നിര്‍ത്തിയിട്ടുണ്ട്. സമ്പദ് വ്യവസ്ഥയുടെ സാഹചര്യങ്ങളും, മിഡില്‍ ഈസ്റ്റിലെ അനിശ്ചിതാവസ്ഥയും ചേരുമ്പോഴാണ് ഇത്. യുദ്ധം മൂലം യുകെ സമ്പദ് വ്യവസ്ഥ നേരിടുന്ന ആഘാതങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. എന്ത് സംഭവിച്ചാലും പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് ചുരുക്കി നിര്‍ത്തുന്നതാണ് ലക്ഷ്യം', ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.