CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 1 Seconds Ago
Breaking Now

വാടക നിരക്ക് നിയന്ത്രിച്ചാല്‍ വിപരീത ഫലം; വില ഉയരും, വീടുകള്‍ കുറയും; മുന്നറിയിപ്പുമായി ഹൗസിംഗ് സെക്രട്ടറി; ജൂണിന് ശേഷം ആദ്യമായി മോര്‍ട്ട്‌ഗേജുകള്‍ ലാഭകരമായ നിലയില്‍; തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അത്ഭുതം സംഭവിക്കുമോ?

ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബറിന് 1600 സീറ്റെങ്കിലും നഷ്ടമാകുമെന്നാണ് കരുതുന്നത്

വാടക നിരക്കുകള്‍ നിയന്ത്രിക്കാനുള്ള നീക്കം തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പുമായി ഹൗസിംഗ് സെക്രട്ടറി. വോട്ടര്‍മാരെ കുപ്പിയിലാക്കാന്‍ ഇത്തരമൊരു നീക്കം നടക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവരുമ്പോഴാണ് ഈ നിയന്ത്രണം യഥാര്‍ത്ഥത്തില്‍ വിപരീത ഫലം സൃഷ്ടിക്കുമെന്ന് സ്റ്റീവ് റീഡ് മുന്നറിയിപ്പ് നല്‍കിയത്. 

റേച്ചല്‍ റീവ്‌സ് മുന്നോട്ട് വെയ്ക്കുന്ന ആശയം അപ്പാടെ തള്ളുന്ന നിലപാടാണ് ഹൗസിംഗ് സെക്രട്ടറി സ്വീകരിക്കുന്നത്. പ്രൈവറ്റ് ടെനന്റ്‌സിന് വാടക ഫ്രീസ് ചെയ്ത് നല്‍കാന്‍ പോകുന്നില്ലെന്നാണ് റീഡ് പ്രതികരിച്ചത്. സ്‌കോട്ട്‌ലണ്ടില്‍ വാടക നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ നിരക്കുകള്‍ കുറയുന്നതിന് പകരം കൂടുകയാണ് ചെയ്തത്. ഒപ്പം വാടകയ്ക്ക് കൊടുക്കുന്ന വീടുകളുടെ എണ്ണം കുറയുകയും ചെയ്‌തെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

'ഇത് സ്‌കോട്ട്‌ലണ്ടിന്റെ മാത്രം അനുഭവമല്ല. ഇത് മറ്റ് രാജ്യങ്ങളിലും സംഭവിച്ചതാണ്. വാടകക്കാരുടെ ജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നില്ല', സ്റ്റീവ് റീഡ് കൂട്ടിച്ചേര്‍ത്തു. ഒരു വര്‍ഷത്തേക്ക് വാടക നിരക്കുകള്‍ മരവിപ്പിച്ച് നിര്‍ത്താനും, ഇതുവഴി ലോക്കല്‍ തെരഞ്ഞെടുപ്പില്‍ അനുകൂല സാഹചര്യം സൃഷ്ടിക്കാനും ചാന്‍സലര്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

എന്നാല്‍ നം.10 ഈ വാര്‍ത്തകള്‍ നിഷേധിച്ചു. ഇതിനിടെയാണ് ഹൗസിംഗ് സെക്രട്ടറിയും നടപടിയെ എതിര്‍ക്കുന്നത്. ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബറിന് 1600 സീറ്റെങ്കിലും നഷ്ടമാകുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് ചാന്‍സലറുടെ അവസാന നിമിഷ ഇടപെടല്‍. ഇതിനിടെ ഇറാന്‍ സംഘര്‍ഷം തുടരുന്നതിനിടെ മോര്‍ട്ട്‌ഗേജ് ചെലവുകള്‍ കുറയുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.