CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 37 Seconds Ago
Breaking Now

ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ പകുതിയും 'സുരക്ഷിതമല്ല'! ലീക്കും, പായലും, പൂപ്പലും മുതല്‍ കേടായ ടോയ്‌ലറ്റുകള്‍ വരെ നിറഞ്ഞ സ്‌കൂളുകള്‍ 'വിദ്യാഭ്യാസത്തിന്' പറ്റിയതല്ല; അറ്റകുറ്റപ്പണി മാറ്റിവെയ്ക്കുന്നതിനാല്‍ ക്ലാസ്മുറികളും, പ്ലേഗ്രൗണ്ടും അടയ്‌ക്കേണ്ടി വരുന്നു

സ്‌കൂള്‍ കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യാനുള്ള ഫണ്ടിംഗ് കിട്ടുന്നില്ലെന്ന് 96% പ്രധാന അധ്യാപകര്‍

ബ്രിട്ടനൊരു ധനിക രാജ്യമാണ്. പഴയ കാലത്തെ പേരും, പെരുമയും, പ്രൗഢിയും പറഞ്ഞ് ഇപ്പോഴും മേന്മ കൊണ്ട് നടക്കുമ്പോള്‍ കെട്ടിടങ്ങള്‍ കാലപ്പഴക്കം നേരിടുന്നുവെന്ന യാഥാര്‍ത്ഥ്യം മറന്ന് പോകുന്നുണ്ട്. ഇംഗ്ലണ്ടിലെ പകുതിയോളം സ്‌കൂളുകള്‍ പലവിധ പ്രശ്‌നങ്ങള്‍ മൂലം 'ഫിറ്റ്' അല്ലെന്നാണ് സുപ്രധാന കണ്ടെത്തല്‍. 

ഇംഗ്ലണ്ടിലെ സ്‌കൂളുകളുടെ പല ഭാഗങ്ങളും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് പകുതിയോളം ഹെഡ്ടീച്ചേഴ്‌സ് വെളിപ്പെടുത്തിയിരിക്കുന്നു. ലീക്ക്, ഈര്‍പ്പം, പായലും, പൂപ്പലും, ആസ്‌ബെറ്റോസ്, കാലപ്പഴക്കം ചെന്ന ബോയ്‌ലറുകള്‍, തുറക്കാനാകാത്ത ഫയര്‍ ഡോര്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാണ് സ്‌കൂളുകള്‍ നേരിടുന്നതെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹെഡ് ടീച്ചേഴ്‌സ് സര്‍വ്വെ കണ്ടെത്തി. 

പ്രശ്‌നബാധിത സ്‌കൂളുകളില്‍ 73% ഇടത്തും ടോയ്‌ലെറ്റുകള്‍ അടയ്ക്കുകയോ, ഉപയോഗിക്കാന്‍ കഴിയാത്ത വിധം കേടുപാട് വന്ന അവസ്ഥയിലോ ആണ്. സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ നീഡ്‌സ് & ഡിസെബിലിറ്റീസ് കുട്ടികള്‍ക്ക് റിസര്‍വ് ചെയ്ത ഇടങ്ങള്‍ ഉപയോഗശൂന്യമാണെന്ന് 41% പ്രധാന അധ്യാപകര്‍ വ്യക്തമാക്കി. 

64% പേരാണ് തങ്ങളുടെ സ്‌കൂളിലെ പ്ലേഗ്രൗണ്ടുകളുടെ ദാരുണാവസ്ഥ തുറന്ന് പറഞ്ഞത്. കാലപ്പഴക്കം ചെന്ന, തകര്‍ന്ന് കൊണ്ടിരിക്കുന്ന കെട്ടിടങ്ങളുമായി ഹെഡ്ടീച്ചേഴ്‌സ് മല്ലിടേണ്ടി വരുന്ന അവസ്ഥയാണ് ഇതിലൂടെ പുറത്തുവന്നത്. ബോയ്‌ലറുകള്‍ കേടാകുമ്പോള്‍ ബഹളം വെയ്ക്കുകയല്ലാതെ, മറ്റ് മാറ്റങ്ങളൊന്നും സംഭവിക്കുന്നില്ലെന്ന് ഒരു ഹെഡ്ടീച്ചര്‍ പറയുന്നു. സ്‌കൂള്‍ കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യാനുള്ള ഫണ്ടിംഗ് കിട്ടുന്നില്ലെന്ന് 96% പ്രധാന അധ്യാപകര്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.