CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 17 Seconds Ago
Breaking Now

യുകെ സമ്പദ് വ്യവസ്ഥ കരയും! ഇറാന്‍ യുദ്ധത്തിന്റെ പ്രത്യാഘാതം വിചാരിക്കുന്നതിലും അപ്പുറം; 35 ബില്ല്യണ്‍ പൗണ്ടിന്റെ ഷോക്ക്; ഈ വര്‍ഷം തന്നെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താനും സാധ്യത; മുന്നറിയിപ്പുമായി നൈസര്‍

മോശമാകുന്ന പണപ്പെരുപ്പം റീവ്‌സിന് ഏതെങ്കിലും തരത്തില്‍ പ്രതികരിക്കുന്നതിന് വിലങ്ങുതടിയാകുകയാണ്

ഇറാനിലെ യുദ്ധം ബ്രിട്ടന്റെ സാമ്പത്തിക മേഖലയ്ക്ക് സമ്മാനിക്കുക 35 ബില്ല്യണ്‍ പൗണ്ടിന്റെ ആഘാതം. ഈ വര്‍ഷം തന്നെ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകാനുള്ള സാധ്യതയും യുദ്ധം വരുത്തിവെച്ചിട്ടുണ്ടെന്ന് പ്രമുഖ ബുദ്ധികേന്ദ്രമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് & സോഷ്യല്‍ റിസേര്‍ച്ച്. 

കീര്‍ സ്റ്റാര്‍മര്‍ ഗവണ്‍മെന്റിന് മേല്‍ സമ്മര്‍ദം വര്‍ദ്ധിപ്പിക്കുന്ന മുന്നറിയിപ്പുകളാണ് നൈസര്‍ മുന്നോട്ട് വെയ്ക്കുന്നത്. വലിയ ദുരന്തമൊന്നും സംഭവിച്ചില്ലെങ്കില്‍ പോലും യുകെ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം വളരെ മെല്ലെപ്പോക്കിലാണ് വളരുക. അടുത്ത വര്‍ഷവും ഇതേ സ്ഥിതിയാണ് തുടരുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ഉയരുന്ന എനര്‍ജി ചെലവുകള്‍ കുടുംബങ്ങള്‍ക്ക് ബില്‍ ഷോക്കായി മാറുകയാണ്. ഗവണ്‍മെന്റ് ഏത് തരത്തിലുള്ള പിന്തുണയാണ് നല്‍കുകയെന്ന് ഇതുവരെ ഉറപ്പായിട്ടില്ല. ഇതിനിടയിലാണ് ബ്രിട്ടന്റെ ഖജനാവ് മള്‍ട്ടിബില്ല്യണ്‍ പൗണ്ട് കമ്മി നേരിടേണ്ടി വരുമെന്ന് നൈസര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

മോശമാകുന്ന പണപ്പെരുപ്പം റീവ്‌സിന് ഏതെങ്കിലും തരത്തില്‍ പ്രതികരിക്കുന്നതിന് വിലങ്ങുതടിയാകുകയാണ്. 'യുകെ സമ്പദ് വ്യവസ്ഥയെ വീണ്ടും വളര്‍ച്ചയിലേക്ക് എത്തിക്കാനുള്ള ഗവണ്‍മെന്റ് ദൗത്യത്തിന് ഇത് കനത്ത ആഘാതമാണ്. ആഗോള എനര്‍ജി ഷോക്കുകള്‍ യുകെയെ ബാധിക്കുന്നുവെന്ന് മിഡില്‍ ഈസ്റ്റ് സംഘര്‍ഷവും തെളിയിക്കുന്നു. പ്രതിസന്ധി വേഗത്തില്‍ അയഞ്ഞാലും ഉയര്‍ന്ന എനര്‍ജി വിലകള്‍ കുടുംബങ്ങളെ ബുദ്ധിമുട്ടിക്കുകയും, ബിസിനസ്സുകള്‍ക്ക് ഉയര്‍ന്ന ചെലവ് സൃഷ്ടിക്കുകയും ചെയ്യും', നൈസര്‍ ഡയറക്ടര്‍ ഡേവിഡ് എയ്ക്മാന്‍ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.