CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 32 Minutes 27 Seconds Ago
Breaking Now

കുട്ടികള്‍ പഠിക്കാന്‍ പോകുന്നത് തന്നെയാണോ? യുകെയിലെ നഗരങ്ങളിലെ മൂന്നില്‍ രണ്ട് സ്‌കൂളിലും തെരച്ചിലില്‍ ആയുധങ്ങള്‍ കണ്ടെത്തുന്നു; വിദ്യാര്‍ത്ഥികള്‍ കൈയില്‍ വെയ്ക്കുന്നത് കത്തിയും, സ്‌ഫോടകവസ്തുക്കളും വരെ

അവസ്ഥ മോശമായതോടെ കാര്‍ഡിഫിലെ സ്‌കൂളുകളില്‍ സ്‌കാനറുകള്‍ സ്ഥാപിച്ചിരുന്നു

ബ്രിട്ടനിലെ സ്‌കൂളുകളില്‍ പഠിക്കാന്‍ പോകുന്ന മക്കള്‍ എത്രത്തോളം സുരക്ഷിതരാണെന്ന ആശങ്ക മാതാപിതാക്കള്‍ക്ക് സമ്മാനിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നഗരങ്ങളിലെ സ്‌കൂളില്‍ മൂന്നില്‍ രണ്ടിടത്തും വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തുന്നതായാണ് ഞെട്ടിക്കുന്ന വിവരം. 

2025 സെപ്റ്റംബര്‍ മുതല്‍ കഴിഞ്ഞ മാസം വരെ നടത്തിയ 19 സ്‌പോട്ട് ചെക്കുകളില്‍ 12 എണ്ണത്തിലും കത്തിയും, മറ്റ് ആയുധങ്ങളും കണ്ടെടുത്തു. കാര്‍ഡിഫിലെ ഹൈസ്‌കൂളുകളെ സംബന്ധിച്ച വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

'ഒരു ആയുധം പോലും കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ഇത് പലരുടെയും കൈകളില്‍ ഉണ്ടെന്ന് ഉറപ്പാണ്. ഈ വര്‍ദ്ധന ഭയപ്പെടുത്തുന്നതാണ്. സ്‌കൂളുകളില്‍ ആയുധങ്ങള്‍ എത്തരുത്', എന്‍എഎസ്‌യുഡബ്യുടി ടീച്ചിംഗ് യൂണിയന്‍ പറഞ്ഞു. 

അവസ്ഥ മോശമായതോടെ കാര്‍ഡിഫിലെ സ്‌കൂളുകളില്‍ സ്‌കാനറുകള്‍ സ്ഥാപിച്ചിരുന്നു. സംഭവത്തില്‍ ആരെയും പുറത്താക്കിയിട്ടില്ലെന്ന് കാര്‍ഡിഫ് കൗണ്‍സില്‍ വ്യക്തമാക്കി. എന്നിരുന്നാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുരക്ഷ ഉറപ്പാക്കേണ്ടത് പ്രഥമ പരിഗണന നല്‍കുന്ന വിഷയമാണെന്നും അധികൃതര്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.