CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 21 Minutes 50 Seconds Ago
Breaking Now

പ്രണയ വിവാഹം എതിര്‍ത്ത പിതൃസഹോദരനെ കൊല്ലാന്‍ ശ്രമിച്ച അഭിജിത്ത് അമ്മയെ മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്ത്

പ്രതി ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതായി പൊലീസ് പറയുന്നു.

പ്രണയ വിവാഹത്തെ എതിര്‍ത്തതിലുള്ള വൈരാഗ്യത്തിന് പിതൃസഹോദരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ അയ്യപ്പന്‍കാവ് സ്വദേശി അഭിജിത്ത് പ്രസാദിനെ (33) കുറിച്ച് ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വന്തം അമ്മയെ അഭിജിത്ത് മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ മാസം 22-നായിരുന്നു അമ്മയെ മര്‍ദ്ദിച്ച സംഭവം നടന്നത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളിലാണ് പ്രതി അമ്മയെ ക്രൂരമായി മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നത് പതിഞ്ഞത്. ഇതിന്റെ പേരില്‍ കൊച്ചി നോര്‍ത്ത് പോലീസ് അഭിജിത്തിനെതിരെ നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍ അന്ന് പോലീസ് മറ്റ് നടപടികളിലേക്ക് നീങ്ങിയിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. പ്രതി ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതായി പൊലീസ് പറയുന്നു.

ഇഷ്ടപെട്ട യുവതിയെ വിവാഹം കഴിക്കാന്‍ സമ്മതിക്കാത്തത്തിലുള്ള ദേഷ്യമായിരുന്നു എല്ലാവരോടുമെന്നും താന്‍ ദേഷ്യത്തില്‍ ഏതോ ഗുളിക വാങ്ങി കഴിച്ചിരുന്നുവെന്നുമാണ് പ്രതിയുടെ ഭാഷ്യം. പ്രണയബന്ധത്തെ എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു.

അഭിജിത്തിന്റെ പിതൃസഹോദരന്‍ സത്യപാലനെ (61) ആണ് ഇയാള്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സത്യപാലനെ അഭിജിത്ത് കാറിടിച്ച് വീഴ്ത്തുകയായിരുന്നു. അപകടമാണെന്ന് ആദ്യം കരുതിയെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ഇത് മനഃപൂര്‍വ്വമുള്ള കൊലപാതക ശ്രമമാണെന്ന് തെളിഞ്ഞത്.

 




കൂടുതല്‍വാര്‍ത്തകള്‍.