CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 26 Seconds Ago
Breaking Now

ബ്രിട്ടനിലെ ഫാര്‍മസികളില്‍ നിന്നും മരുന്നുകള്‍ അപ്രത്യക്ഷമാകുമോ? ഇറാനിലെ യുദ്ധം സുപ്രധാന മരുന്നുകള്‍ കാണാതാക്കി; മെഡിസിന്‍ ക്ഷാമം പ്രതിസന്ധിയിലേക്ക്; സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

ഏപ്രില്‍ മാസത്തില്‍ ഇളവുകള്‍ നല്‍കുന്ന മരുന്നുകളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലാണ്

ബ്രിട്ടന് മരുന്നുകള്‍ ലഭിക്കുന്നതില്‍ വലിയ പ്രതിസന്ധി. വര്‍ഷങ്ങള്‍ക്കിടെ കാണാത്ത വിധത്തിലാണ് മരുന്ന് ക്ഷാമം നേരിടുന്നത്. ഇത് സ്‌ട്രോക്ക്, ഹൃദയാഘാതം, ചുഴലി രോഗികളില്‍ പെടുന്ന രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ കിട്ടാത്ത അവസ്ഥ സമ്മാനിക്കും. 

ആഗോള വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളാണ് പ്രതിസന്ധിക്ക് കാരണമെങ്കിലും ബ്രിട്ടനിലെ ഫണ്ടിംഗ് രീതി സ്ഥിതി രൂക്ഷമാക്കുന്നതായി വിദഗ്ധര്‍ പറയുന്നു. ഫാര്‍മസി നല്‍കുന്ന മരുന്നുകള്‍ എന്‍എച്ച്എസ് ഒരു സ്ഥിരം വില നിശ്ചയിച്ചിട്ടുണ്ട്. ഫാര്‍മസികള്‍ ഈ വിലയ്ക്ക് അനുസരിച്ചുള്ള ശ്രോതസ്സുകളില്‍ നിന്നും വാങ്ങണമെന്നതാണ് നിബന്ധന. 

എന്നാല്‍ നിലവില്‍ എന്‍എച്ച്എസ് നല്‍കുന്നതിന് മുകളില്‍ നിരക്കുള്ള 230-ഓളം മരുന്നുകളാണ് ഉള്ളത്. ഇവയുടെ സ്‌റ്റോക്ക് ആവശ്യത്തിന് കണ്ടെത്താന്‍ ഫാര്‍മസികള്‍ പെടാപ്പാട് പെടുകയാണ്. ഇതുമൂലം രോഗികള്‍ക്ക് ഗുരുതര കാലതാമസവും, ക്ഷാമവും അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. 

ഇറാന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ ബ്രിട്ടീഷുകാര്‍ കഴിക്കുന്ന ചില സുപ്രധാന മരുന്നുകളുടെ വില കുതിച്ചുയരുകയും ചെയ്തു. ക്യാന്‍സര്‍ ചികിത്സയ്ക്ക് ഉള്‍പ്പെടെ മരുന്നുകള്‍ ഇതില്‍ പെടും. ഷിപ്പിംഗ് ചെലവുകള്‍ ഉയരുകയും, വിമാന സര്‍വ്വീസുകള്‍ തടസ്സം നേരിടുകയും ചെയ്തതാണ് പ്രതിസന്ധി. ബ്ലഡ് പ്രഷര്‍, എപ്പിലെപ്‌സി, ക്യാന്‍സര്‍ മരുന്നുകളുടെ ക്ഷാമം യുദ്ധം മൂലം വഷളാകുകയാണ് ചെയ്തതെന്ന് ഫാര്‍മസിസ്റ്റുകള്‍ ആശങ്കപ്പെടുന്നു. 

ഏപ്രില്‍ മാസത്തില്‍ ഇളവുകള്‍ നല്‍കുന്ന മരുന്നുകളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലാണ് എത്തിയിരിക്കുന്നത്. ഏറ്റവും സാധാരണമായി പ്രിസ്‌ക്രൈബ് ചെയ്യുന്ന മരുന്നുകള്‍ പോലും ഇതില്‍ പെടും. 




കൂടുതല്‍വാര്‍ത്തകള്‍.