CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 25 Seconds Ago
Breaking Now

തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ക്യാബിനറ്റില്‍ 'അങ്കം'! ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലം ദുരന്തമായാല്‍ പ്രധാനമന്ത്രിക്ക് പുറത്തേക്കുള്ള വാതില്‍ തുറന്നുകൊടുക്കാന്‍ ക്യാബിനറ്റ് വിമതര്‍; പുതിയ സര്‍വ്വെയില്‍ മുന്നിലെത്തി റിഫോം യുകെ

തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വന്‍തോതില്‍ നഷ്ടമായാല്‍ സ്റ്റാര്‍മര്‍ സ്ഥാനമൊഴിയണമെന്നാണ് പകുതിയിലേറെ വോട്ടര്‍മാരും അഭിപ്രായപ്പെട്ടത്

ഈയാഴ്ചയിലെ ലോക്കല്‍ തെരഞ്ഞെടുപ്പും, അതിന്റെ ഫലങ്ങളും മറ്റാരേക്കാളും ബാധിക്കുക ബ്രിട്ടനില്‍ ഒരാളെയാണ്, സാക്ഷാല്‍ പ്രധാനമന്ത്രിയെ! തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മോശമായാല്‍ സ്ഥാനം രാജിവെയ്ക്കാന്‍ ഒരുങ്ങി ഇരിക്കണമെന്നാണ് ഏഴോളം ക്യാബിനറ്റ് മന്ത്രിമാര്‍ കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നത്. 

ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മോശമായിരിക്കുമെന്ന് തന്നെയാണ് ലേബര്‍ കണക്കുകൂട്ടല്‍. അതുകൊണ്ട് തന്നെ സ്റ്റാര്‍മര്‍ക്ക് പുറത്തേക്കുള്ള വഴി ഏറെക്കുറെ ഉറപ്പുമാണ്. ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നും ഒഴിവായി പോകാന്‍ സ്റ്റാര്‍മര്‍ തീയതി നിശ്ചിയിക്കുന്നതാണ് ലേബര്‍ പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്ക് നല്ലതെന്ന് ക്യാബിനറ്റിലെ പ്രധാനികള്‍ ഉണര്‍ത്തിച്ച് കഴിഞ്ഞുവെന്നാണ് ശ്രോതസ്സുകള്‍ മെയിലിനോട് പറഞ്ഞിരിക്കുന്നത്. Exclusive polling for the Mail On Sunday shows only 25 per cent of voters believe Sir Keir Starmer will stay PM until the next election in 2029

രാജിവെച്ച് നാണംകെടുന്നതിന് പകരം, പാര്‍ട്ടിയുടെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ മാന്യമായി പുറത്തുപോകാന്‍ തയ്യാറാകണമെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ അഭിപ്രായം പോലും ഇത്രയേറെ എതിര്‍ത്ത് നില്‍ക്കുമ്പോള്‍ അധികാരത്തില്‍ കെട്ടിപ്പിടിച്ച് കിടക്കാന്‍ ശ്രമിക്കരുതെന്നാണ് മന്ത്രിമാര്‍ ഓര്‍മ്മിപ്പിക്കുന്നത്. 

ഈ സാഹചര്യം സംജാതമായാല്‍ അത് ലേബര്‍ നേതൃപോരാട്ടത്തിന് വഴിവെയ്ക്കും. മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍, ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്, മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാം എന്നിവരാകും പ്രധാന സ്ഥാനാര്‍ത്ഥികള്‍. വ്യാഴാഴ്ച ലോക്കല്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ 1500 സീറ്റുകളെങ്കിലും ലേബറിന് കൈമോശം വരുമെന്നാണ് പ്രവചനം. 

ഇതിനിടെ ലോര്‍ഡ് ആഷ്‌ക്രോഫ്റ്റ് നടത്തിയ പോളിംഗില്‍ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വന്‍തോതില്‍ നഷ്ടമായാല്‍ സ്റ്റാര്‍മര്‍ സ്ഥാനമൊഴിയണമെന്നാണ് പകുതിയിലേറെ വോട്ടര്‍മാരും അഭിപ്രായപ്പെട്ടത്. 




കൂടുതല്‍വാര്‍ത്തകള്‍.