CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 21 Minutes 58 Seconds Ago
Breaking Now

അമേരിക്കയുടെ 21 കേന്ദ്രങ്ങളില്‍ ഇറാന്റെ ആക്രമണം ; പശ്ചിമേഷ്യയില്‍ വീണ്ടും ആക്രമണം തുടരുന്നു

ബഹ്റൈനില്‍ ഇന്ന് രണ്ടുതവണ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാനാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം.

അമേരിക്കയുടെ 21 കേന്ദ്രങ്ങളില്‍ ഇറാന്റെ ആക്രമണം. ബഹ്റൈനിലെയും കുവൈത്തിലെയും ജോര്‍ദാനിലെയും യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇറാന്റെ തിരിച്ചടി. ഇറാനിലെ 20 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ആക്രമണത്തിന് ഉചിതമായ മറുപടി നല്‍കുമെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബഹ്റൈനിലെ ഫിഫ്ത്ത് ഫ്‌ലീറ്റ് താവളം ഇറാന്‍ ആക്രമിച്ചു. ഇറാന്റെ ആക്രമണമുണ്ടായെന്ന് കുവൈത്തും സ്ഥിരീകരിച്ചു. ജോര്‍ദാനില്‍ അമേരിക്കയുടെ എഫ് 35 ഫൈറ്റര്‍ ജെറ്റ് ഹാങ്ങര്‍ ഇറാന്‍ ലക്ഷ്യം വച്ചു. യുഎസിന്റെ ഒരു എംക്യു 9 ഡ്രോണ്‍ തകര്‍ത്തു എന്നും ഇറാന്‍ അവകാശപ്പെട്ടു.

ബഹ്റൈനില്‍ ഇന്ന് രണ്ടുതവണ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാനാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. അധികൃതര്‍ നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കാന്‍ കുവൈത്ത് സേന ആവശ്യപ്പെട്ടു. ജോര്‍ദാനിലെ വ്യോമതാവളത്തിലെ എഫ്-35 ഫൈറ്റര്‍ ജെറ്റ് ഹാംഗറുകള്‍, ഒരു കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ എന്നിവയുള്‍പ്പെടെ ബേസിലെ നാല് നിര്‍ണായക ലക്ഷ്യങ്ങള്‍ മിസൈലുകള്‍ ആക്രമിച്ച് നശിപ്പിച്ചതായി ഇറാന്റെ ഐആര്‍ജിസി പുറത്തുവിട്ട പ്രസ്താവനയില്‍ അവകാശപ്പെട്ടു.

അതേസമയം ഹെലികോപ്റ്റര്‍ വീഴ്ത്തിയതിനു തിരിച്ചടിച്ചു എന്നാണ് ഇറാനിലെ 20 കേന്ദ്രങ്ങളിലെ ആക്രമണത്തെ കുറിച്ച് അമേരിക്കയുടെ പ്രതികരണം. തിങ്കളാഴ്ച ഹോര്‍മുസ് കടലിടുക്കിന് മുകളിലാണ് ഇറാന്‍ സൈന്യം യുഎസ് ഹെലികോപ്റ്റര്‍ വെടിവച്ചിട്ടത്. തുടര്‍ന്ന് ഇറാനെതിരെ സ്വയം പ്രതിരോധ ആക്രമണം നടത്തിയതായി യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ശക്തമായി തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.