CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 43 Seconds Ago
Breaking Now

ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ 27-ന് ഷെഫീല്‍ഡില്‍

ഷെഫീല്‍ഡ് സ്‌ട്രൈക്കേഴ്‌സ് വോളിബോള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ 27-ന് ശനിയാഴ്ച ഷെഫീല്‍ഡിലെ ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് (EIS) വേദിയില്‍ നടക്കും.

യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 10 ടീമുകള്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍ പട്ടത്തിനായുള്ള ആവേശകരമായ മത്സരങ്ങളാണ് അരങ്ങേറുക. വിജയികളാകുന്ന ടീമിന് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനമായി നല്‍കും.

കേരളത്തിന്റെ കായിക സംസ്‌കാരവുമായി ഏറെ ഇഴചേര്‍ന്നിരിക്കുന്ന ഒരു കായിക ഇനമാണ് വോളിബോള്‍. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും മൈതാനങ്ങളില്‍ ഒരുകാലത്ത് സജീവമായിരുന്ന വോളിബോള്‍ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കായിക ഇനങ്ങളില്‍ ഒന്നാണ്. ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി മികച്ച വോളിബോള്‍ താരങ്ങളെ കേരളം സംഭാവന ചെയ്തിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്കിടയിലും വോളിബോളിനോടുള്ള ആവേശം ശക്തമായി നിലനില്‍ക്കുന്നു.

വോളിബോള്‍ കായികരംഗത്തെ മികച്ച താരങ്ങള്‍ അണിനിരക്കുന്ന ഈ മത്സരങ്ങള്‍ കായികപ്രേമികള്‍ക്ക് മികച്ച അനുഭവമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

Idealistic Financial Services & Mortgages, Legends Solicitors, ഷെഫീല്‍ഡിലെ Ente Peedika എന്നിവരാണ് ടൂര്‍ണമെന്റിന്റെ പ്രധാന സ്‌പോണ്‍സര്‍മാര്‍.

ടൂര്‍ണമെന്റ് വീക്ഷിക്കുന്നതിനായി എല്ലാ കായികാസ്വാദകരെയും പൊതുജനങ്ങളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഷെഫീല്‍ഡ് സ്‌ട്രൈക്കേഴ്‌സ് വോളിബോള്‍ ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.