CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 52 Seconds Ago
Breaking Now

ആളുകളുടെ നോട്ടത്തില്‍ നിന്നും രക്ഷപ്പെടാമെന്ന് കരുതിയാണ് ആണ്‍കുട്ടികളെ പോലെ വേഷം മാറി നടന്നത്, എന്നിട്ടും പീഡനത്തിനിരയായി ; കണ്ണീരോടെ ദുരനുഭവം പങ്കുവച്ച് 17 കാരി

അമ്മയുടെ ചികിത്സയ്ക്ക് തന്നാലാകുന്നത് ചെയ്യണമെന്നായിരുന്നു ആഗ്രഹം.

ഷൊര്‍ണൂരില്‍ ആണ്‍വേഷം കെട്ടി ജോലിക്ക് പോയ 17 കാരിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് 24 കാരന്‍ അറസ്റ്റിലായത്. പീഡനത്തില്‍ മനംനൊന്ത് ഓടുന്ന തീവണ്ടിയില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടിക്ക് റെയില്‍വേ പൊലീസാണ് രക്ഷകരായത്. പല തരക്കാരായ ആളുകളുടെ നോട്ടത്തില്‍ നിന്നും രക്ഷപ്പെടാമെന്ന് കരുതിയാണ് ആണ്‍കുട്ടികളെ പോലെ വേഷം മാറി നടന്നതെന്നും എന്നിട്ടും താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നും പെണ്‍കുട്ടി പൊലീസിനോട് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

അമ്മയുടെ ചികിത്സയ്ക്ക് തന്നാലാകുന്നത് ചെയ്യണമെന്നായിരുന്നു ആഗ്രഹം. അങ്ങനെയാണ് കൂടുതലൊന്നും ചിന്തിക്കാതെ ലോറി ക്ലീനറുടെ വേഷമണിഞ്ഞത്. ഇപ്പോള്‍ ലോകത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടു.

സ്വന്തം ഏട്ടനെ പോലെ കണ്ടയാളില്‍ നിന്ന് ഒരിക്കലും വിചാരിക്കാത്ത തരത്തിലുള്ള പെരുമാറ്റമുണ്ടായപ്പോള്‍ സഹിച്ചില്ല. റെയില്‍പാളത്തിലേക്ക് ചാടി മരിക്കാമെന്നുറപ്പിച്ചാണ് ആദ്യം കണ്ട ട്രെയിനിലേക്കു കയറിയത്- എന്നായിരുന്നു 17 കാരിയുടെ വാക്കുകള്‍.

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വയനാട് സ്വദേശി എ.എസ്.സനോജിനെ (26) പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ബത്തേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

ഏറെക്കാലമായി പെണ്‍കുട്ടിയും സനോജും പരിചയക്കാരാണ്. ജൂണ്‍ രണ്ടിനാണ് സനോജിന്റെ ലോറിയില്‍ ക്ലീനറായി പെണ്‍കുട്ടി ജോലിക്ക് കയറിയത്. കോഴിക്കോട് വണ്ടി നിര്‍ത്തിയപ്പോള്‍ ലോഡ്ജില്‍ വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇറങ്ങിയോടിയാണ് 17 കാരി രക്ഷപ്പെട്ടത്. തുടര്‍ന്ന് സനോജ് മാപ്പ് പറയുകയും ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. പിന്നീട് ലോറി കോട്ടയത്ത് എത്തിയപ്പോള്‍ വീണ്ടും സനോജ് പീഡിപ്പിച്ചുവെന്നാണ് കേസ്.

 




കൂടുതല്‍വാര്‍ത്തകള്‍.