CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 54 Seconds Ago
Breaking Now

കൊടുംചൂട്, ലോകകപ്പ് അതിനിടെ റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്കും; തിങ്കളാഴ്ച രാവിലെ അടുത്ത ഘട്ട സമരവുമായി ഡോക്ടര്‍മാര്‍; ചികിത്സ തേടാന്‍ മടിക്കേണ്ടെന്ന് രോഗികള്‍ക്ക് എന്‍എച്ച്എസ് നിര്‍ദ്ദേശം

വെള്ളിയാഴ്ച രാവിലെ വരെയാണ് റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക്

എന്‍എച്ച്എസിനെ സമ്മര്‍ദത്തിലാക്കാന്‍ വീണ്ടും റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക്. അഞ്ച് ദിവസം നീളുന്ന പണിമുടക്ക് തിങ്കളാഴ്ച രാവിലെ 7ന് ആരംഭിക്കും. തൊഴില്‍ തര്‍ക്കവും, ശമ്പള വര്‍ദ്ധനവും മുന്‍നിര്‍ത്തി നടക്കുന്ന സമരങ്ങള്‍ ഇതോടെ 16-ാം റൗണ്ടിലേക്ക് പ്രവേശിക്കുകയാണ്. 

രാജ്യത്ത് ചൂട് വര്‍ദ്ധിക്കുന്ന അവസ്ഥയ്‌ക്കൊപ്പം ലോകകപ്പ് മത്സരങ്ങളുടെ ചൂട് കൂടി നേരിടുമ്പോഴാണ് ഡോക്ടര്‍മാരുടെ സമരങ്ങളും എത്തുന്നത്. ഇത് സമ്മര്‍ദ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നു. 

എന്നിരുന്നാലും രോഗികള്‍ ചികിത്സ തേടാന്‍ മടിക്കേണ്ടതില്ലെന്ന് എന്‍എച്ച്എസ് വ്യക്തമാക്കി. ചൂട് കാലാവസ്ഥ വര്‍ദ്ധിക്കുന്നതിനാല്‍ രോഗികളുടെ ഡിമാന്‍ഡ് വര്‍ദ്ധിക്കാന്‍ ഇടയുണ്ട്, ഒപ്പം ഇംഗ്ലണ്ടിന്റെ ആദ്യ ലോകകപ്പ് മത്സരം ബുധനാഴ്ച നടക്കാന്‍ ഇരിക്കുകയാണ്. 

യുകെ സമയം രാത്രി 9-നാണ് ക്രൊയേഷ്യക്ക് എതിരായ മത്സരം. പബ്ബുകളും, ബാറുകളും ഈ ദിവസം ഫാന്‍സിനെ കൊണ്ട് നിറയുമെന്നാണ് കരുതുന്നത്. അതേസമയം ചൊവ്വ, മുതല്‍ വ്യാഴം വരെ ദിനങ്ങളില്‍ താപനില സാധാരണയ്ക്ക് മുകളിലായിരിക്കുമെന്ന് മെറ്റ് ഓഫീസ് പ്രവചിക്കുന്നു. 

വെള്ളിയാഴ്ച രാവിലെ വരെയാണ് റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക്. മേയ് മാസത്തില്‍ ഇംഗ്ലണ്ടിലെ എ&ഇകളിലേക്ക് റെക്കോര്‍ഡ് തോതിലാണ് രോഗികള്‍ എത്തിയത്. താപനില വീണ്ടും ഉയരുമ്പോള്‍ സമ്മര്‍ദം വീണ്ടും വര്‍ദ്ധിക്കും. 

 




കൂടുതല്‍വാര്‍ത്തകള്‍.