CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 36 Minutes 45 Seconds Ago
Breaking Now

യുക്മ ഈസ്റ്റ്-വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് കായികമാമാങ്കം ഇന്ന് റെഡ്ഡിച്ചില്‍...... ഒരുക്കങ്ങള്‍ പൂര്‍ത്തിയായി...... വര്‍ഗീസ് ഡാനിയേല്‍ ഉദ്ഘാടനം ചെയ്യും

റെഡ്ഡിച്ച്: യുക്മയുടെ ഏറ്റവും സജീവവും ശക്തവുമായ ഈസ്റ്റ് - വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് റീജിയന്‍ സംഘടിപ്പിക്കുന്ന കായികമാമാങ്കം ഇന്ന്, ജൂണ്‍ 13-ന് റെഡിറ്റ്ചിലെ Abbey Stadium-ല്‍ വച്ച് നടക്കും. ശ്രദ്ധേയമായ മത്സരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി റീജിയണല്‍ പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങര അറിയിച്ചു.

കായികമേളയുടെ ഔപചാരികമായ ഉദ്ഘാടനം യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് വര്‍ഗ്ഗീസ് ഡാനിയേല്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് നിര്‍വഹിക്കും. തുടര്‍ന്ന് വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് അണിനിരക്കുന്ന താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് അരങ്ങേറും.

ഈ വര്‍ഷം റെക്കോര്‍ഡ് പങ്കാളിത്തമാണ് കായികമാമാങ്കത്തിന് ലഭിച്ചിരിക്കുന്നത്. ട്രാക്ക് & ഫീല്‍ഡ് ഇനങ്ങളിലായി വിവിധ പ്രായവിഭാഗങ്ങളില്‍ നിന്നുള്ള താരങ്ങള്‍ മാറ്റുരക്കും. രാവിലെ 10:00 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ച്, 10:30-ന് മത്സരങ്ങള്‍ ആരംഭിക്കുമെന്ന് സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ സജീവ് സെബാസ്റ്റ്യന്‍ അറിയിച്ചു. ട്രാക്ക് മത്സരങ്ങളുടെ ഏകോപന ചുമതല ജിനു സെബാസ്റ്റ്യന്‍ നിര്‍വഹിക്കും.

കഴിഞ്ഞ മൂന്ന് വര്‍ഷമായി യുക്മ നാഷണല്‍ സ്‌പോര്‍ട്‌സ് ഡേയിലെ ഓവറോള്‍ ചാമ്പ്യന്‍മാരായ ഈസ്റ്റ്-വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് റീജിയന്‍, ഇത്തവണയും കിരീടം നിലനിര്‍ത്താനുള്ള ആത്മവിശ്വാസത്തിലാണ്. റീജിയണല്‍ കായികമാമാങ്കം ദേശീയ മത്സരങ്ങള്‍ക്കുള്ള മികച്ച താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന വേദിയുമാണ്. വിവിധ ഇനങ്ങളിലെ വിജയികള്‍ക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങള്‍ക്കും ജൂണ്‍ 20-ന് നടക്കുന്ന യുക്മ നാഷണല്‍ സ്‌പോര്‍ട്‌സ് ഡേയില്‍ ഈസ്റ്റ്-വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് റീജിയനെ പ്രതിനിധീകരിച്ച് മത്സരിക്കാനുള്ള അവസരം ലഭിക്കും.

ഉദ്ഘാടന ചടങ്ങില്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം ജോര്‍ജ് തോമസ്, റീജിയണല്‍ സെക്രട്ടറി ലൂയിസ് മേനച്ചേരി, ട്രഷറര്‍ പോള്‍ ജോസഫ് എന്നിവരോടൊപ്പം റീജിയണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോസ് തോമസ്, സോമി കുരുവിള, രാജീവ് ജോണ്‍, അനിത മധു, ജോര്‍ജ് മാത്യു, രേവതി അഭിഷേക്, രാജപ്പന്‍ വര്‍ഗീസ്, അരുണ്‍ സെബാസ്റ്റ്യന്‍, സനല്‍ ജോസ്, അരുണ്‍ ജോര്‍ജ്, ആനി കുര്യന്‍, ബെറ്റി തോമസ് എന്നിവരും സന്നിഹിതരായിരിക്കും.

വൈകിട്ട് നടക്കുന്ന സമ്മാനദാന സമ്മേളനത്തില്‍ യുക്മ നാഷണല്‍ സെക്രട്ടറി ജയ്കുമാര്‍ നായര്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

Kerala Cafe Coventry ഒരുക്കുന്ന രുചികരമായ ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍, ശീതള പാനീയങ്ങള്‍, ഐസ് ക്രീം മുതലായവ സ്റ്റേഡിയത്തിനടുത്തുള്ള ഭക്ഷണ സ്റ്റാളുകളില്‍ ലഭ്യമാകും.

റീജിയണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി കായികമാമാങ്കത്തിന്റെ വിജയത്തിനായി എല്ലാവരുടെയും സഹകരണം ഹൃദയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

രാവിലെ 10:00 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. എല്ലാ അസോസിയേഷനുകളിലെയും താരങ്ങളും അനുഭാവികളും സമയബന്ധിതമായി എത്തിച്ചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കായികമേള നടക്കുന്ന സ്റ്റേഡിയത്തിന്റെ വിലാസം:

 Abbey Stadium

Birmingham Road, Redditch, B97 6EJ

 

 

 

രാജപ്പന്‍ വര്‍ഗീസ്

(പി ആര്‍ ഒ, യുക്മ മിഡ്ലാന്‍ഡ്സ് റീജിയന്‍)

 

 




കൂടുതല്‍വാര്‍ത്തകള്‍.