CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 19 Seconds Ago
Breaking Now

എന്‍എച്ച്എസിന് 'സര്‍പ്രൈസ്'! ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു; പുതിയ ഗവണ്‍മെന്റ് ഓഫര്‍ മുന്നോട്ട് വെച്ചതോടെ നാല് ദിവസത്തെ പണിമുടക്ക് മാറ്റി; വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കം അവസാനിക്കുമോ?

ഓഫര്‍ അംഗങ്ങളുടെ അംഗീകാരത്തിനായി സമര്‍പ്പിക്കാനാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്

എന്‍എച്ച്എസിനെ വലക്കുമെന്ന് ആശങ്കയുണ്ടായിരുന്ന റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചു. ഗവണ്‍മെന്റ് മുന്നോട്ട് വെച്ച പുതിയ ശമ്പള ഓഫര്‍ പരിഗണിച്ചാണ് തിങ്കളാഴ്ച ആരംഭിക്കാന്‍ ഇരുന്ന സമരം നീട്ടിവെച്ചത്. 

തിങ്കളാഴ്ച രാവിലെ 7 മുതല്‍ ആരംഭിക്കാന്‍ ഇരുന്ന പണിമുടക്കാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ റദ്ദാക്കിയത്. ശമ്പളവര്‍ദ്ധന വിഷയത്തില്‍ ഏറെ നാളായി വടംവലിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് റസിഡന്റ് ഡോക്ടര്‍മാര്‍. 2023 മുതല്‍ തുടങ്ങിയ സമരപരിപാടിയിലെ 16-ാം റൗണ്ട് നടപടിയാണ് നിലവില്‍ ഒഴിവായത്. 

ഗവണ്‍മെന്റ് മുന്നോട്ട് വെച്ച ഓഫര്‍ അംഗങ്ങളുടെ അംഗീകാരത്തിനായി സമര്‍പ്പിക്കാനാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. 'അംഗങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കാന്‍ അനുയോജ്യമായ ഓഫര്‍ ലഭിച്ചാല്‍ സമരങ്ങള്‍ വേണ്ടിവരില്ലെന്ന് ഞങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് അവസാന നിമിഷത്തേക്ക് വെയ്ക്കണമെന്നില്ല. ഡോക്ടര്‍മാര്‍ക്ക് തൊഴിലില്ലായ്മ സമ്മാനിക്കുന്ന അവസ്ഥ നിയന്ത്രിക്കുന്ന തരത്തിലുള്ള ഓഫര്‍ വേണമെന്നാണ് ആവശ്യപ്പെടുന്നത്. നഷ്ടമായ വരുമാനം തിരികെ കിട്ടണം. പുതിയ ഓഫറില്‍ ഡോക്ടര്‍മാര്‍ അഭിപ്രായം രേഖപ്പെടുത്തും', ബിഎംഎ റസിഡന്റ് ഡോക്ടര്‍ കമ്മിറ്റി ചെയര്‍ ഡോ. ജാക്ക് ഫ്‌ളെച്ചര്‍ പറഞ്ഞു. 

24% ശമ്പളവര്‍ദ്ധനയാണ് റസിഡന്റ് ഡോക്ടര്‍മാര്‍ തേടുന്നത്. എന്നാല്‍ പുതിയ ഓഫറില്‍ 2027 ഏപ്രിലില്‍ 6.6% വര്‍ദ്ധനവാണ് നല്‍കുകയെന്നാണ് സൂചന. 2016-ലെ റസിഡന്റ് ഡോക്ടര്‍ കോണ്‍ട്രാക്ട് നിബന്ധനകള്‍ എല്ലാ പ്രാദേശിക ഡോക്ടര്‍മാര്‍ക്കംു ബാധകമാക്കാനും നീക്കമുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.