CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 5 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത കുടുംബ കൂട്ടായ്മ വാര്‍ഷിക സമ്മേളനം നടത്തി

ബര്‍മിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടന്‍ രൂപത കുടുംബ കൂട്ടായ്മ  വാര്‍ഷിക സമ്മേളനം  ബര്‍മിംഗ് ഹാമില്‍  വച്ച്  നടന്നു . രൂപതയുടെ ഇടവക മിഷന്‍ പ്രൊപ്പോസഡ് മിഷനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം രാവിലെ ഫാ ജെബിന്‍ പതിപറമ്പില്‍ എം സി ബി എസ്  നടത്തിയ പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പോടെ  ആണ് ആരംഭിച്ചത് , തുടര്‍ന്ന് നടന്ന ഖത്വാ  പ്രാര്‍ഥനക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിച്ചു , തുടര്‍ന്ന് തലശ്ശേരി മുന്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്  വലിയമറ്റം ,മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ,രൂപതയുടെ വിവിധ ഇടവക മിഷനുകളില്‍ നിന്നെത്തിയ വൈദികര്‍ എന്നിവരുടെ  കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു .തുടര്‍ന്ന് നടന്ന ഉത്ഘാടന സമ്മേളനം മാര്‍ ജോര്‍ജ് വലിയമറ്റം ഉത്ഘാടനം ചെയ്തു .

സഭയുടെ അടിസ്ഥാനം കുടുംബം ആണെന്നും ,കുടുംബം എന്നാല്‍ ത്രിത്വത്തിന്റെ പ്രതീകമാണെന്നും അതിനാല്‍ തന്നെ കുടുംബങ്ങള്‍ ത്രിത്വത്തിന്റെ ഇരിപ്പിടമാകണം എന്നും മാര്‍ ജോര്‍ജ് വലിയമറ്റം വിശുദ്ധ കുര്‍ബാന മദ്ധ്യേ ഉള്ള വചന സന്ദേശത്തില്‍ വിശ്വാസികളെ ഉത്ബോധിപ്പിച്ചു  . സ്‌നേഹമായ ദൈവത്തിന്റെ കൂട്ടായ്മയിലേക്ക് വരുക എന്നതാണ് ഓരോ കുടുംബങ്ങളുടെയും ദൗത്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു , വിശുദ്ധ കുര്‍ബാനക്ക് ശേഷം സ്‌കാഞ്ഞിരപ്പള്ളി രൂപത മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രെട്ടറിയും രൂപത റിസോഴ്‌സ് പേഴ്‌സണും ,പ്രശസ്ത വാഗ്മിയുമായ ജോര്‍ജ് കുട്ടി ആഗസ്തി  ക്ലാസ് നയിച്ചു .

കുടുംബ കൂട്ടായ്മയുടെ പ്രാധാന്യത്തെ  സംബന്ധിച്ചും ,പ്രവര്‍ത്തന രീതികളെ  സംബന്ധിച്ചും , സഭ കുടുംബ കൂട്ടായ്മക്ക് നല്‍കുന്ന പ്രാധാന്യത്തെ സംബന്ധിച്ചും , ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം നടത്തിയ ക്ലാസ് ഏറെ ശ്രദ്ധേയമായി , . തുടര്‍ന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവുമായി പ്രതിനിധികള്‍  വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ചോദ്യോത്തര പരിപാടിയും നടന്നു .തുടര്‍ന്ന് പന്ത്രണ്ട് റീജിയനുകളായി തിരിഞ്ഞു നടത്തിയ ചര്‍ച്ചയും തുടര്‍ന്ന് നടന്ന റിപ്പോര്‍ട്ട് അവതരണവും , രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നടത്തിയ ആശിര്‍ വാദത്തോടും കൂടിയാണ് പരിപാടികള്‍ അവസാനിച്ചത് , കുടുംബ കൂട്ടായ്മ കമ്മീഷന്‍  ചെയര്‍മാന്‍ റെവ ഫാ ജിബിന്‍ വാമറ്റത്തിലിന്റെ നേതൃത്വത്തില്‍ സെക്രെട്ടറി ജെയിനി ചാക്കോച്ചന്‍ . ട്രെഷറര്‍ ജിനു പോള്‍ ,വൈസ് പ്രസിഡന്റ് ഷീബ ബാബു ,ജോയിന്റ് സെക്രെട്ടറി സീന തോമസ് , റീജിയണല്‍ പ്രസിഡന്റുമാര്‍ മറ്റ്  ഭാരവാഹികള്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി .

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.