CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 25 Seconds Ago
Breaking Now

കടിച്ചുതൂങ്ങാതെ സ്ഥാനമൊഴിയാന്‍ മനസ്സ് തയ്യാറാക്കി; ബേണ്‍ഹാമിനെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിക്കാനുള്ള പ്രഖ്യാപനത്തിനായി കാതോര്‍ത്ത് ലേബര്‍ പാര്‍ട്ടി; പ്രകടനപത്രികയിലെ ഇന്‍കം ടാക്‌സ്, വാറ്റ് വാഗ്ദാനങ്ങള്‍ ലംഘിക്കണമെന്ന് ഉപദേശം; പിടിമുറുക്കാന്‍ ഇടത്

ആന്‍ഡി ബേണ്‍ഹാം പ്രധാനമന്ത്രി പദത്തിലെത്തുന്നതോടെ ഗവണ്‍മെന്റ് കൂടുതല്‍ 'ഇടത്തേക്ക്' ചരിയുമെന്നാണ് സൂചന

ലേബര്‍ പാര്‍ട്ടിയുടെ മനസ്സ് മാറിയത് തിരിച്ചറിഞ്ഞ് സ്ഥാനമൊഴിയാന്‍ ഒരുക്കം നടത്തി കീര്‍ സ്റ്റാര്‍മര്‍. ഒടുവില്‍ കിട്ടുന്ന വിവരങ്ങള്‍ പ്രകാരം തിങ്കളാഴ്ച രാവിലെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും. ആന്‍ഡി ബേണ്‍ഹാമിന് ഔദ്യോഗിക മത്സരമില്ലാതെ പ്രധാനമന്ത്രിയാകാന്‍ വഴിയൊരുക്കുകയാണ് സ്റ്റാര്‍മറുടെ ഉദ്ദേശം.

ഡൗണിംഗ് സ്ട്രീറ്റ് നം.10ന് പുറത്ത് പത്രസമ്മേളനത്തില്‍ സ്റ്റാര്‍മര്‍ തന്റെ നീക്കങ്ങള്‍ പ്രഖ്യാപിക്കുമെന്ന് ക്യാബിനറ്റ് മന്ത്രിമാര്‍ പറയുന്നു. ഇതോടെ ഒരു ദശകത്തിനിടെ ബ്രിട്ടന് ഏഴാമത്തെ പ്രധാനമന്ത്രിയെ ലഭിക്കും. അതേസമയം നം.10 ഉദ്യോഗസ്ഥര്‍ ഈ വിവരങ്ങള്‍ സ്ഥിരീകരിക്കുന്നില്ല. ബേണ്‍ഹാമുമായി സ്റ്റാര്‍മറുടെ നേതൃപോരാട്ടം നടത്തുമെന്ന നിലയിലാണ് ഇവരുടെ വിശദീകരണങ്ങള്‍. 

എന്നാല്‍ ക്യാബിനറ്റ് മന്ത്രിമാരില്‍ പകുതിയിലേറെ പേരും പ്രധാനമന്ത്രി കസേരയില്‍ സ്റ്റാര്‍മറുടെ ആയുസ്സ് കഴിഞ്ഞതായി അറിയിച്ചതും, ചൊവ്വാഴ്ച തന്നെ എതിര്‍ക്കുന്ന മന്ത്രിമാര്‍ക്ക് മുന്നിലേക്ക് എത്തുകയും ചെയ്യുമ്പോള്‍ തന്റെ 'പുറത്തുപോകല്‍' പദ്ധതി അറിയിക്കുന്നതാണ് കൂടുതല്‍ നല്ലതെന്ന് സ്റ്റാര്‍മര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് സാധ്യതകള്‍ പരിശോധിക്കുന്നുണ്ടെങ്കിലും രാജി പ്രസംഗം ഒരുക്കുന്ന തിരക്കിലാണ് പ്രധാമമന്ത്രിയുടെ അടുത്ത സഹായികളെന്നും റിപ്പോര്‍ട്ടുണ്ട്. 

അതേസമയം ആന്‍ഡി ബേണ്‍ഹാം പ്രധാനമന്ത്രി പദത്തിലെത്തുന്നതോടെ ഗവണ്‍മെന്റ് കൂടുതല്‍ 'ഇടത്തേക്ക്' ചരിയുമെന്നാണ് സൂചന. ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് വാഗ്ദാനമായി നല്‍കിയ നികുതി നയങ്ങള്‍ കീറിയെറിഞ്ഞ് ചെലവേറിയ ചെലവഴിക്കല്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇടത് അംഗങ്ങള്‍ സമ്മര്‍ദം തുടങ്ങിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.