
















മുതലകള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞിനെ രക്ഷിക്കാന്‍ മൃഗശാല ഉടമയും, ഭാര്യയും, മകനും മുതലക്കൂട്ടിലേക്ക് ചാടിയിറങ്ങി. 3 വയസ്സുകാരനെ മുതലകള്‍ അക്രമിക്കുന്നതില്‍ നിന്നും രക്ഷപ്പെടുത്താനാണ് ഇവര്‍ സ്വന്തം ജീവന്‍ മറന്ന് ഇതിലേക്ക് ഇറങ്ങിയത്.
കുഞ്ഞിനെ രക്ഷിക്കാനായി 55-കാരി ട്രേസി ജോണ്‍സണ്‍, മൃഗശാല ജീവനക്കാരന്‍ ഭര്‍ത്താവ് ആന്‍ഡ്രൂ, ഇവരുടെ മകന്‍ എഡ്വേര്‍ഡ് എന്നിവരാണ് മുതലക്കൂട്ടിലേക്ക് ചാടിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ട്രേസി ജോണ്‍സണ്‍ നടത്തുന്ന കേംബ്രിഡ്ജ്ഷയറിലെ ജോണ്‍സന്‍സ് ഓഫ് ഓള്‍ഡ് ഹഴ്‌സ്റ്റ് സൂവില്‍ ദാരുണ സംഭവങ്ങള്‍ അരങ്ങേറിയത്.
ഒരു അപരിചിതനാണ് മൂന്ന് മയസ്സുള്ള കുഞ്ഞിനെ 15 അടി താഴ്ചയുള്ള മുതലക്കൂട്ടിലേക്ക് എടുത്തെറിഞ്ഞത്. ഒരു മുതല അക്രമിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ കൈയും, ഇടുപ്പും ഒടിഞ്ഞു. എന്നാല്‍ ഭയന്ന് നില്‍ക്കാതെ മൃഗശാല ഉടമയും, ഭാര്യയും, മകനും ഇതിലേക്ക് എടുത്ത് ചാടി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. 
കുടുംബത്തോടൊപ്പം മൃഗശാലയില്‍ എത്തിയപ്പോഴായിരുന്നു അക്രമണം. കുഞ്ഞിനെ എടുത്തെറിഞ്ഞതോടെ ചെന്നുവീണത് കോണ്‍ക്രീറ്റ് നടപ്പാതയിലാണ്. മൂന്ന് വയസ്സുകാരന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. എന്നിരുന്നാലും ജീവന് അപകടമില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
നൈല്‍ മുതലയാണ് കുഞ്ഞിനെ അക്രമിച്ചതെന്നാണ് വിവരം. ജീവിച്ചിരിക്കുന്ന മൃഗങ്ങളില്‍ ഏറ്റവും ശക്തമായി കടിക്കാന്‍ കഴിയുന്ന വിഭാഗമാണ് ഈ മുതലകള്‍. കുഞ്ഞിനെ എറിഞ്ഞ 30-കാരനെ അറസ്റ്റ് ചെയ്‌തെങ്കിലും മാനസിക ആരോഗ്യ പ്രശ്‌നമുള്ള ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്.