CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 45 Minutes 40 Seconds Ago
Breaking Now

ഹൗസിംഗ് വിപണിയില്‍ യുദ്ധം പ്രഖ്യാപിച്ച് സ്റ്റാര്‍മര്‍; മെച്ചപ്പെട്ട ഓഫര്‍ കിട്ടിയാല്‍ ഉറപ്പിച്ച വില്‍പ്പനയില്‍ നിന്നും പിന്‍വാങ്ങുന്ന പരിപാടി ഇനി നടക്കില്ല; വീട് വാങ്ങുന്നവരും ലാഭകരമായ ഡീലിലേക്ക് 'മുങ്ങുന്നത്' തടയും

ന്യായമായ കാരണങ്ങളില്ലാതെ പിന്‍വാങ്ങിയാല്‍ ഫൈന്‍

ലേബര്‍ ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ ഇനിയെത്ര ദിവസം എന്നത് കീര്‍ സ്റ്റാര്‍മറെ സംബന്ധിച്ച് വലിയ ചോദ്യമാണ്. എന്നിരുന്നാലും ഗവണ്‍മെന്റിന്റെ ചുമതലയിലുള്ളത് താന്‍ തന്നെയാണെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. ഇതിന്റെ ഭാഗമായി ഹൗസിംഗ് വിപണിക്ക് മേലാണ് പുതിയ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. 

വീട് വില്‍ക്കുന്നവര്‍ മെച്ചപ്പെട്ട ഓഫര്‍ ലഭിച്ചാല്‍ നേരത്തെ ഉറപ്പിച്ച കസ്റ്റമറെ ഒഴിവാക്കുന്ന രീതിയ്ക്കാണ് തടയിടുക. വാങ്ങാനെത്തുന്നവര്‍ക്കും സമാനമായ ട്രിക്ക് പ്രയോഗിക്കുന്നതിന് വിലക്ക് വരും. പ്രോപ്പര്‍ട്ടി വില കുറയുകയും, ലാഭകരമായ ഡീല്‍ കിട്ടുകയും ചെയ്താല്‍ മുന്‍പ് നോക്കിയ വീട് വേണ്ടെന്ന് വെയ്ക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. 

ആന്‍ഡി ബേണ്‍ഹാം ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ പാര്‍ട്ടിയിലെ ഇടതിനെ തൃപ്തിപ്പെടുത്താനാണ് ഈ നീക്കമെന്നാണ് അനുമാനം. വീട് വില്‍പ്പന വേഗത്തിലും, സങ്കീര്‍ണ്ണതകള്‍ ഇല്ലാതെയും നടത്താനാണ് മാറ്റങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. വീട് വില്‍ക്കുന്നവരും, വാങ്ങുന്നവരും തമ്മില്‍ ഓഫര്‍ സ്വീകരിച്ചാല്‍ നിയമപരമായ കരാറില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുന്നതാണ് നിയമനിര്‍മ്മാണം. 

ന്യായമായ കാരണങ്ങളില്ലാതെ പിന്‍വാങ്ങിയാല്‍ ഫൈന്‍ നല്‍കേണ്ടി വരും. കാലഹരണപ്പെട്ട രീതി മാറ്റി ആധുനിക രീതിക്ക് അനുയോജ്യമായ തരത്തിലേക്ക് വീട് വില്‍പ്പനയെ മാറ്റാനാണ് പരിഷ്‌കാരങ്ങളെന്ന് കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി. ഈ മാറ്റങ്ങളിലൂടെ വില്‍പന്ന നടക്കാന്‍ നാലാഴ്ചയിലേറെ വേണ്ടിവരുന്ന രീതി ഒഴിവാക്കാമെന്നാണ് ഗവണ്‍മെന്റ് കണക്കുകൂട്ടല്‍. 




കൂടുതല്‍വാര്‍ത്തകള്‍.