CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 32 Seconds Ago
Breaking Now

ബ്രിട്ടനില്‍ കടുത്ത മരുന്ന് ക്ഷാമം; ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മോശം അവസ്ഥയെന്ന് ജിപിമാരും, ഫാര്‍മസിസ്റ്റുകളും; ഇറാന്‍ യുദ്ധം വിതരണ ശൃംഖലയെ ബാധിച്ചതോടെ രോഗികളുടെ സുരക്ഷ അപകടത്തില്‍

മരുന്നുകള്‍ക്ക് എന്‍എച്ച്എസ് നിശ്ചയിച്ച വിലയിലും കൂടുതല്‍ നല്‍കേണ്ടി വരുന്നതും ഫാര്‍മസികള്‍ക്ക് പ്രതിസന്ധിയാകുന്നുണ്ട്

അസുഖവുമായി ചെന്നാല്‍ മരുന്ന് കിട്ടാത്ത അവസ്ഥ. ബ്രിട്ടനില്‍ പല മരുന്നുകളും തല്‍ക്കാലം സ്റ്റോക്കില്ലെന്ന് പറയേണ്ടി വരുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. പെയിന്‍ കില്ലറുകളും, രക്തസമ്മര്‍ദത്തിനുള്ള മരുന്നുകളും ഉള്‍പ്പെടെയുള്ളവയ്ക്ക് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ രോഗികളുടെ സുരക്ഷ സംബന്ധിച്ച് ആരോഗ്യ മേധാവികള്‍ കടുത്ത ആശങ്കയിലാണ്. 

ബ്രിട്ടനില്‍ ഏതാനും വര്‍ഷങ്ങളായി മരുന്നുകളുടെ ലഭ്യതയില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്‌ട്രോക്ക്, ഹൃദയാഘാതം, ചുഴലി പോലുള്ള രോഗികളെയാണ് ഇത് സാരമായി ബാധിക്കുന്നത്. ഇതിനിടെ ഇറാന്‍ യുദ്ധം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്. 

വിഷയം നേരിടാന്‍ ഗവണ്‍മെന്റ് അടിയന്തര ടാക്‌സ്‌ഫോഴ്‌സിനെ വിളിച്ചുകൂട്ടണമെന്ന് നാഷണല്‍ ഫാര്‍മസി അസോസിയേഷന്‍ ആവശ്യപ്പെട്ട് കഴിഞ്ഞു. ഇതിന് സാധിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷവും ക്ഷാമം തുടരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 'യുകെ നേരിട്ട ഏറ്റവും ഗുരുതരമായ ക്ഷാമമാണ് ഇത്. നമ്മുടെ മരുന്ന് വിപണി വളരെ പ്രശ്‌നത്തിലാണ്. രോഗികളും, പരിചരണം നല്‍കുന്നവരും അവരുടെ നിയന്ത്രണത്തില്‍ പെടാത്ത കാര്യങ്ങളില്‍ ആശങ്കപ്പെടേണ്ടി വരുന്നു. മരുന്നിനായി ഫാര്‍മസികള്‍ കയറിയിറങ്ങേണ്ടി വരുന്നതും, മരുന്ന് ലഭിക്കാതെ പോകുന്നതും പ്രശ്‌നമാണ്', എന്‍പിഎ ചെയര്‍ ഒലിവര്‍ പിക്കാര്‍ഡ് പറഞ്ഞു. 

മരുന്നുകള്‍ക്ക് എന്‍എച്ച്എസ് നിശ്ചയിച്ച വിലയിലും കൂടുതല്‍ നല്‍കേണ്ടി വരുന്നതും ഫാര്‍മസികള്‍ക്ക് പ്രതിസന്ധിയാകുന്നുണ്ട്. കണ്‍സഷന്‍ ആവശ്യമുള്ള മരുന്നുകളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലാണ് എത്തിനില്‍ക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.