CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 33 Minutes 58 Seconds Ago
Breaking Now

ഭാര്യക്ക് മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കും; മറ്റ് പുരുഷന്‍മാരെ എത്തിച്ച് ബലാത്സംഗത്തിന് ഇരയാക്കും; കുറ്റങ്ങള്‍ സമ്മതിച്ച് ഭര്‍ത്താവ്; വര്‍ഷങ്ങളായി ഭാര്യ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത

2004 മുതല്‍ ഭര്‍ത്താവ് ഭാര്യയെ മയക്കുമരുന്ന് നല്‍കി ബോധംകെടുത്തി ബലാത്സംഗത്തിന് ഇരയാക്കി

സ്വന്തം ഭാര്യയെ മറ്റുള്ളവര്‍ക്ക് ബലാത്സാംഗം ചെയ്യാനായി മയക്കുമരുന്ന് കൊടുത്തെന്ന കുറ്റം സമ്മതിച്ച് ഭര്‍ത്താവ്. മറ്റ് പുരുഷന്‍മാര്‍ക്കൊപ്പം ഭാര്യയെ ബലാത്സംഗത്തിനും, മറ്റ് ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും വിട്ടുനല്‍കാനാണ് ഇയാള്‍ ഈ ക്രൂരത കാണിച്ചത്. 

സ്റ്റോക്ക്‌പോര്‍ട്ട് മേഖലയില്‍ നിന്നുള്ള 60-കളില്‍ പ്രായമുള്ള പുരുഷനാണ് വിചാരണ നേരിടുന്നത്. ഇരയെ തിരിച്ചറിയുമെന്നതിനാല്‍ ഇയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മുന്‍ തനിക്കെതിരായ 48 കുറ്റങ്ങളും ഇയാള്‍ വിസമ്മതിച്ചിരുന്നു. 

എന്നാല്‍ ഇന്നലെ മാഞ്ചസ്റ്റര്‍ മിന്‍ഷള്‍ സ്ട്രീറ്റ് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ 12 കുറ്റങ്ങള്‍ ഇയാള്‍ സമ്മതിച്ചു. രണ്ട് ബലാത്സംഗങ്ങളും, മൂന്ന് ലൈംഗിക അതിക്രമങ്ങളും, സ്വകാര്യ ചിത്രങ്ങള്‍ പങ്കിട്ടതും ഉള്‍പ്പെടെ കേസുകളിലാണ് കുറ്റസമ്മതം. 

2022 മാര്‍ച്ചിനും, കഴിഞ്ഞ വര്‍ഷം ഒക്ടോബറിനും ഇടയിലെ മൂന്ന് വര്‍ഷങ്ങളിലാണ് കുറ്റകൃത്യങ്ങള്‍ അരങ്ങേറിയത്. 28 മുതല്‍ 73 വയസ്സ് വരെ പ്രായത്തിലുള്ള പതിമൂന്ന് പുരുഷന്‍മാരും കേസില്‍ പ്രതികളാണ്. ഭര്‍ത്താവ് ഇവരെ മയക്കുമരുന്ന് നല്‍കി കിടത്തുകയും ഇവരെ ലൈംഗിക ക്രൂരതകള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. 

എന്നാല്‍ 2018 മുതല്‍ ഇതിലേക്ക് പുറമെ നിന്നും ആളുകളെ എത്തിക്കാന്‍ തുടങ്ങി. ഭാര്യ അബോധാവസ്ഥയില്‍ കിടക്കുമ്പോഴാണ് ഇവരെ ബലാത്സംഗം ചെയ്യാന്‍ പുരുഷന്‍മാരെ ഉപയോഗിച്ചത്. ഈ പ്രതികള്‍ കുറ്റങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. ഇവരുടെ വിചാരണ സെപ്റ്റംബര്‍ 1ന് ആരംഭിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.