
















ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് രാജി പ്രഖ്യാപിച്ച് കീര്‍ സ്റ്റാര്‍മര്‍. തിരഞ്ഞെടുപ്പിലെ തിരിച്ചടി, നയ പരാജയം, ജനപ്രീതി നഷ്ടമാകല്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ആരോപിച്ച് പാര്‍ട്ടി എംപിമാര്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. ലേബര്‍ പാര്‍ട്ടി നേതാവ് ആന്‍ഡി ബേണ്‍ഹാം ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സ്റ്റാര്‍മര്‍ രാജി തീരുമാനത്തിലെത്തിയത്. ആന്‍ഡി ബേണ്‍ഹാം വൈകാതെ പ്രധാനമന്ത്രി പദത്തിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്.
മന്ത്രിമാരും ഉപദേശകരും തൊഴിലാളി യുണിയന്‍ നേതാക്കളുമായി ചര്‍ച്ചയ്ക്ക് ശേഷമാണ് കീര്‍ സ്റ്റാര്‍മര്‍ രാജി തീരുമാനത്തിലെത്തിയത്.
വിമത നീക്കത്തിന് പിന്നാലെയാണ് രാജി.
2024 ജൂലൈ അഞ്ചിനാണ് 411 സീറ്റു നേടി കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ അധികാരത്തിലേറിയത്. പ്രധാനമന്ത്രി പദത്തില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേയാണ് രാജി.
രാജി തീരുമാനം ചാള്‍സ് രാജാവിനെ അറിയിച്ചതായും കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. സെപ്തംബര്‍ ആദ്യവാരം പുതിയ പ്രധാനമന്ത്രി അധികാരത്തിലേറുമെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ കീര്‍ സ്റ്റാര്‍മര്‍ പദവിയില്‍ തുടരും.