CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 53 Seconds Ago
Breaking Now

'മിശിഹയായി' ബേണ്‍ഹാം വെസ്റ്റ്മിന്‍സ്റ്ററില്‍; ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ഒരു എംപിക്കും കിട്ടാത്ത സ്വീകരണം നല്‍കി ലേബര്‍ എംപിമാര്‍; ഈ വരവ് പ്രധാനമന്ത്രിയാകാന്‍ തന്നെ; ഗ്രൂപ്പ് ഫോട്ടോയില്‍ നിരാശ മറച്ചുവെയ്ക്കാതെ ചാന്‍സലര്‍ റീവ്‌സ്

മേക്കര്‍ഫീല്‍ഡ് തെരഞ്ഞെടുപ്പില്‍ കേവലം 25,000 വോട്ടര്‍മാര്‍ വിജയിപ്പിച്ച ഒരു വ്യക്തി രാജ്യത്തെ ഭരിക്കാന്‍ ഒരുങ്ങുന്നതിനെ പ്രതിപക്ഷ നേതാക്കള്‍ ചോദ്യം ചെയ്തു

ആര്‍ക്കും ഇരിപ്പുറയ്ക്കാത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കസേരയിലേക്ക് വഴിയൊരുങ്ങിയതോടെ മിശിഹയായി വാഴ്ത്തപ്പെട്ട് ആന്‍ഡി ബേണ്‍ഹാം. രാജിവെയ്ക്കില്ലെന്ന് വാശിപിടിച്ചിരുന്ന പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ 23 മാസം പിന്നിടുമ്പോള്‍ രാജിവെയ്ക്കുന്നതായി പ്രഖ്യാപിച്ചതോടെയാണ് ബേണ്‍ഹാമിന് കരുത്തേറിയത്. മൂന്നാഴ്ചയ്ക്കുള്ളില്‍ അദ്ദേഹത്തെ പ്രധാനമന്ത്രിയായി അവരോധിക്കുമെന്നാണ് കരുതുന്നത്. 

ലേബര്‍ പാര്‍ട്ടിക്ക് ഏകപക്ഷീയ വിജയം നേടിക്കൊടുത്ത് പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷമാണ് സ്റ്റാര്‍മര്‍ക്ക് ഈ ഗതികേട് വന്നത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് ജയിച്ചെത്തിയ വ്യക്തി പ്രധാനമന്ത്രിയാകുന്നതിനോട് രാജ്യത്തെ വോട്ടര്‍മാര്‍ക്ക് എതിര്‍പ്പുള്ളതായി സര്‍വ്വെകള്‍ വ്യക്തമാക്കുന്നു. 

കോമണ്‍സിലെത്തിയ ബേണ്‍ഹാമിന് ലേബര്‍ എംപിമാര്‍ 'ഹീറോ' വരവേല്‍പ്പാണ് നല്‍കിയത്. എന്നാല്‍ ജൂലൈ 17-നുള്ളില്‍ പ്രധാനമന്ത്രി പദത്തിലേക്ക് എത്തണമെന്ന അവസ്ഥ വരുത്തിയാണ് സ്റ്റാര്‍മര്‍ പിന്‍വാങ്ങുന്നത്. ഇതോടെ തിടുക്കം പിടിച്ച് ഗവണ്‍മെന്റ് രൂപീകരിക്കാനുള്ള നെട്ടോട്ടത്തിലാണ് ബേണ്‍ഹാം. 

എന്നാല്‍ മേക്കര്‍ഫീല്‍ഡ് തെരഞ്ഞെടുപ്പില്‍ കേവലം 25,000 വോട്ടര്‍മാര്‍ വിജയിപ്പിച്ച ഒരു വ്യക്തി രാജ്യത്തെ ഭരിക്കാന്‍ ഒരുങ്ങുന്നതിനെ പ്രതിപക്ഷ നേതാക്കള്‍ ചോദ്യം ചെയ്തു. രാജ്യത്തെ നയിക്കാനുള്ള അനുമതി ലഭിച്ച മട്ടിലുള്ള അഭിനയം വിഡ്ഢിത്തമാണെന്ന് റിഫോം നേതാവ് നിഗല്‍ ഫരാഗ് ആരോപിച്ചു. ഉടന്‍ പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഫരാഗിന്റെ ആവശ്യം. 




കൂടുതല്‍വാര്‍ത്തകള്‍.