CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 49 Seconds Ago
Breaking Now

ബ്രിട്ടനില്‍ 8 ദിവസം ഉഷ്ണതരംഗത്തിനുള്ള ഹെല്‍ത്ത് അലേര്‍ട്ട്; താപനില 32 സെല്‍ഷ്യസിന് മുകളില്‍; സൗത്ത്, ഈസ്റ്റ് ഇംഗ്ലണ്ടിലും, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലും 'ജീവന്' അപകടമെന്ന് യുകെഎച്ച്എസ്എ

റെക്കോര്‍ഡ് ചൂട് നേരിട്ട ജൂണിന് ശേഷമാണ് ഈ നിയന്ത്രണങ്ങള്‍ അനിവാര്യമായി മാറിയത്

ബ്രിട്ടനില്‍ 8 ദിവസത്തെ ഉഷ്ണതരംഗ അലേര്‍ട്ട് പ്രഖ്യാപിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. താപനില 32 സെല്‍ഷ്യസിന് മുകളിലേക്ക് ഉയര്‍ന്നതോടെയാണ് ആരോഗ്യ അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ഉഷ്ണതരംഗത്തിനുള്ള മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ വരുന്ന ആഴ്ചയില്‍ ജീവന്‍ അപകടത്തിലാകാനുള്ള സാധ്യതയാണ് ഉയരുന്നത്. സതേണ്‍, ഈസ്റ്റേണ്‍ ഇംഗ്ലണ്ടിലും, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലും അടുത്ത ശനിയാഴ്ച വരെ മുന്നറിയിപ്പ് നിലവിലുണ്ട്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലും ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. The UK Health Security Agency heat health alert now runs from tomorrow until next Saturday

ഇതിനിടെ വെള്ളത്തിന്റെ പാഴ്‌ച്ചെലവ് ഒഴിവാക്കാനായി സതേണ്‍ വാട്ടര്‍ ഹോസ്‌പൈപ്പ് നിരോധനം ഏര്‍പ്പെടുത്തി. ഹാംപ്ഷയറിലും, ഐല്‍ ഓഫ് വൈറ്റിലുമാണ് നിയന്ത്രണങ്ങള്‍ വന്നിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഈ വിലക്ക്. ജൂലൈ 10 മുതലാണ് വിലക്കുകള്‍ നിലവില്‍ വരികയെങ്കിലും ജനങ്ങള്‍ ഹോസ്‌പൈപ്പുകള്‍ ഉപയോഗിക്കാതെ കൂടുതല്‍ സമ്മര്‍ദം ഒഴിവാക്കണമെന്ന് സതേണ്‍ വാട്ടര്‍ ആവശ്യപ്പെട്ടു. 

കെന്റില്‍ സൗത്ത് ഈസ്റ്റ് വാട്ടറും സമാനമായ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഹാംപ്ഷയറിലും, സസെക്‌സിലുമുള്ള ജനങ്ങള്‍ വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കണമെന്നാണ് നിര്‍ദ്ദേശം. ഈസ്‌റ്റേണ്‍ ഇംഗ്ലണ്ടില്‍ സേവനം നല്‍കുന്ന ആംഗ്ലിക്കന്‍ വാട്ടറും വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റെക്കോര്‍ഡ് ചൂട് നേരിട്ട ജൂണിന് ശേഷമാണ് ഈ നിയന്ത്രണങ്ങള്‍ അനിവാര്യമായി മാറിയത്. 




കൂടുതല്‍വാര്‍ത്തകള്‍.