CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 2 Seconds Ago
Breaking Now

പാകിസ്ഥാന്റെ ബലാത്സംഗ കുറ്റവാളികളെയും, കുട്ടികളെ പീഡിപ്പിക്കുന്ന ക്രൂരന്‍മാരെയും കൊണ്ട് സഹികെട്ട് ബ്രിട്ടന്‍ വടിയെടുക്കുന്നു; ഗ്രൂമിംഗ് സംഘത്തിന്റെ നേതാവ് ഷബീര്‍ അഹമ്മദിനെ നാടുകടത്തുമ്പോള്‍ പാകിസ്ഥാന്‍ സ്വീകരിക്കണം; മറിച്ചായാല്‍ വിസാ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ നടപ്പാക്കും?

30 കുട്ടികള്‍ക്ക് എതിരായ ബലാത്സംഗ കുറ്റങ്ങളില്‍ 22 വര്‍ഷത്തെ ശിക്ഷയാണ് ലഭിച്ചതെങ്കിലും കേവലം 14 വര്‍ഷം മാത്രം ശിക്ഷ അനുഭവിച്ചാണ് അഹമ്മദിനെ പുറത്തുവിട്ടത്

പാകിസ്ഥാനില്‍ നിന്നെത്തിയ ആളുകള്‍ ബ്രിട്ടനിലെ നിസ്സഹായരായ പെണ്‍കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരകളാക്കിയ സംഭവങ്ങളുടെ ഞെട്ടല്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. കുറ്റവാളികളെ നാടുകടത്താനുള്ള ശ്രമങ്ങളിലാണ് ബ്രിട്ടന്‍. ഗ്രൂമിംഗ് സംഘത്തിന്റെ നേതാവ് ഷബീര്‍ അഹമ്മദിനെ നാടുകടത്തുമ്പോള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചാല്‍ പാകിസ്ഥാന് എതിരെ വിസാ ഉപരോധം ഉള്‍പ്പെടെ ഏര്‍പ്പെടുത്താനാണ് ഗവണ്‍മെന്റ് ആലോചിക്കുന്നത്. 

റോച്ച്‌ഡേലില്‍ പെണ്‍കുട്ടികളുടെ പേടിസ്വപ്‌നമായ കുറ്റവാളി ജയില്‍മോചിതനായതോടെയാണ് നാടുകടത്തല്‍ നടപടികളിലേക്ക് നീങ്ങുന്നത്. ഇതിനോട് പാകിസ്ഥാന്‍ സഹകരിക്കാത്ത പക്ഷം വിസാ ഉപരോധങ്ങളും, സാമ്പത്തിക ഉപരോധവും, ഫോറിന്‍ എയ്ഡ് പിടിച്ചുവെയ്ക്കാനും ഉള്‍പ്പെടെ നടപടികള്‍ പരിഗണിക്കുന്നതായി വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 

ജയില്‍മോചിതനായ അഹമ്മദ് ബ്രിട്ടീഷ് തെരുവുകളില്‍ നിരങ്ങുന്നത് ഒഴിവാക്കണമെന്ന ആവശ്യം മുറുകുകയാണ്. പെണ്‍കുട്ടികളെ വേട്ടയാടിയ കുറ്റവാളിയെ നാടുകടത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ നിഗല്‍ ഫരാഗും, ആന്‍ഡി ബേണ്‍ഹാമും ഉള്‍പ്പെടെയുള്ളവര്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നുണ്ട്. 

30 കുട്ടികള്‍ക്ക് എതിരായ ബലാത്സംഗ കുറ്റങ്ങളില്‍ 22 വര്‍ഷത്തെ ശിക്ഷയാണ് ലഭിച്ചതെങ്കിലും കേവലം 14 വര്‍ഷം മാത്രം ശിക്ഷ അനുഭവിച്ചാണ് അഹമ്മദിനെ പുറത്തുവിട്ടത്. 1971-ലെ ഇമിഗ്രേഷന്‍ ആക്ട് പ്രകാരം കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ 50 വര്‍ഷം മുന്‍പ് എത്തിയവരാണെങ്കില്‍ നാടുകടത്താന്‍ വിലക്കുണ്ട്. ഈ നയം തിരുത്താനുള്ള ഒരുക്കത്തിലാണ് ഹോം സെക്രട്ടറി ഷബാന മഹ്മൂദ്.  




കൂടുതല്‍വാര്‍ത്തകള്‍.