CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 57 Seconds Ago
Breaking Now

ഇനി എഐ പറയും, രോഗികള്‍ കേള്‍ക്കണം! രോഗികളെ ആവശ്യമായ സേവനത്തിലേക്ക് വഴിതിരിച്ചുവിടാന്‍ എഐ ഉപയോഗിക്കാന്‍ എന്‍എച്ച്എസ്; രോഗാവസ്ഥ കണ്ടറിഞ്ഞ് നിര്‍ദ്ദേശം നല്‍കും

രോഗികളുടെ കണ്‍സള്‍ട്ടേഷന്‍ റെക്കോര്‍ഡ് ചെയ്യാനായി എഐ ഉപയോഗിക്കാനുള്ള നീക്കവും ഇതോടൊപ്പം ഉണ്ടാകും

എന്‍എച്ച്എസ് ആപ്പില്‍ എഐ ഉപയോഗപ്പെടുത്തി രോഗികള്‍ക്ക് ആവശ്യമായ സേവനങ്ങളിലേക്ക് വഴിതിരിച്ചുവിടുമെന്ന് പ്രഖ്യാപനം. രോഗികളുടെ അവസ്ഥ പരിശോധിക്കാനും, ഇത് വിലയിരുത്തി ജിപിയുടെ അടുത്തേക്ക് അയയ്ക്കണോയെന്ന് ഈ ടൂളാണ് തീരുമാനിക്കുക. ചില രോഗികളെ ഫാര്‍മസിയിലേക്കും, ലോക്കല്‍ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റിലേക്കും വഴിതിരിച്ച് വിടാന്‍ എഐ വഴിയൊരുക്കും. 

അടുത്ത വര്‍ഷത്തോടെ ഈ അപ്‌ഡേറ്റ് 200,000 രോഗികളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2028 ഏപ്രില്‍ മാസത്തോടെ ഇത് എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും. ജി അപ്പോയിന്റ്‌മെന്റ് ലഭിക്കാനായി രാവിലെ 8 മണിക്കുള്ള കടിപിടി അവസാനിപ്പിക്കുന്നതിന് മുഖ്യവിഷയമായി ലേബര്‍ 2024 വിജയത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. 

സസെക്‌സില്‍ സര്‍ജറികള്‍ നടത്തുന്ന വീല്‍ഡണ്‍ റിഡ്ജ് മെഡിക്കല്‍ പാര്‍ട്ണര്‍ഷിപ്പില്‍ നടത്തിയ ട്രയല്‍സില്‍ ഫോണ്‍ ലൈനുകളില്‍ ജിപി അപ്പോയി്ന്റ്‌മെന്റിനായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം 29% കുറയ്ക്കാന്‍ കഴിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. 

10 ബില്ല്യണ്‍ പൗണ്ട് ചെലവിട്ടുള്ള ഗവണ്‍മെന്റ് ഫണ്ടിംഗോടെയാണ് ടെക്‌നോളജി, ഡാറ്റാ സിസ്റ്റങ്ങള്‍ പരിഷ്‌കരിക്കുന്നത്. രോഗികളുടെ കണ്‍സള്‍ട്ടേഷന്‍ റെക്കോര്‍ഡ് ചെയ്യാനായി എഐ ഉപയോഗിക്കാനുള്ള നീക്കവും ഇതോടൊപ്പം ഉണ്ടാകും. നോട്ട് എഴുതുന്ന സമയം കുറയ്ക്കുന്നതിന്റെ ഭാഗമാണ് ഇത്. 




കൂടുതല്‍വാര്‍ത്തകള്‍.