CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes Ago
Breaking Now

ഇങ്ങനെ പോയാല്‍ ബ്രിട്ടന്‍ ബെനഫിറ്റ് കൊടുത്ത് മുടിയും! ഓരോ വര്‍ഷവും ഇയര്‍ 6 പ്രൈമറി ക്ലാസില്‍ നിന്നും നാല് കുട്ടികള്‍ വര്‍ക്ക് ബെനഫിറ്റ് വാങ്ങുന്ന അവസ്ഥയിലെത്തും; ബ്രിട്ടന്റെ പ്രതിസന്ധി ചിന്തിക്കാന്‍ കഴിയാത്തത്?

2024/25 അക്കാഡമിക് വര്‍ഷത്തില്‍ അഞ്ചിലൊന്ന് ഇയര്‍ 6 വിദ്യാര്‍ത്ഥികള്‍ സാമാന്യ നിലവാരത്തിലേക്ക് എത്തിയില്ല

ഇയര്‍ 6 പ്രൈമറി ക്ലാസില്‍ പഠിക്കുന്ന നാല് കുട്ടികള്‍ വീതം ഓരോ വര്‍ഷവും വര്‍ക്ക് ബെനഫിറ്റ് കൈപ്പറ്റുന്നവരായി മാറുന്ന അവസ്ഥയെ കുറിച്ച് ചിന്തിച്ച് നോക്കൂ. ഈ അവസ്ഥയിലാണ് ഇപ്പോഴത്തെ അവസ്ഥ കടന്നുപോകുന്നതെന്നാണ് പരിശോധനയില്‍ വ്യക്തമാകുന്നത്. 

അഞ്ച് വര്‍ഷം മുന്‍പ് ശരാശരി മൂന്ന് പേര്‍ എന്നതില്‍ നിന്നുമാണ് ഈ വര്‍ദ്ധനവെന്ന് പഠനം നടത്തിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് കണ്ടെത്തി. ബ്രിട്ടന്റെ നീറ്റ് പ്രതിസന്ധിയുടെ ആഴമാണ് ഇതില്‍ വ്യക്തമാകുന്നത്. പഠനവും, ജോലിയും, ട്രെയിനിംഗും ഇല്ലാതെ പോകുന്ന യുവാക്കളെയാണ് നീറ്റ് എന്ന് വിൡക്കുന്നത്. 

യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന് അനുകൂലമായാണ് നിലവില്‍ സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ജോലി ചെയ്യാനുള്ള വിധത്തില്‍ ഈ പഠനം കുട്ടികളെ പ്രാപ്തരാക്കുന്നില്ലെന്നതാണ് പ്രതിസന്ധി. നിലവില്‍ ഒരു ലക്ഷത്തിലേറെ യുവാക്കളാണ് ജോലിയില്ലാതെ യൂണിവേഴ്‌സല്‍ ക്രെഡിറ്റും വാങ്ങി ഇരിക്കുന്നത്. 

ഇത് പ്രകാരം വര്‍ഷത്തില്‍ നാല് ഇയര്‍ 6 കുട്ടികളാണ് വര്‍ക്ക് ബെനഫിറ്റുകളിലേക്ക് എത്തപ്പെടുന്നത്. പ്രൈമറി സ്‌കൂളുകളില്‍ പിന്നിലായി പോകുന്ന കുട്ടികള്‍ തൊഴിലില്ലായ്മയിലേക്കാണ് സ്വാഭാവികമായി എത്തപ്പെടുന്നത്. 

2024/25 അക്കാഡമിക് വര്‍ഷത്തില്‍ അഞ്ചിലൊന്ന് ഇയര്‍ 6 വിദ്യാര്‍ത്ഥികള്‍ സാമാന്യ നിലവാരത്തിലേക്ക് എത്തിയില്ല. ഈ വിധത്തില്‍ കുട്ടികള്‍ തൊഴില്‍ ലഭിക്കാത്ത അവസ്ഥയിലേക്ക് എത്തുകയും ആ വിധം തുടരുകയും ചെയ്യുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.