CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 39 Seconds Ago
Breaking Now

ട്രംപിനെ കൊല്ലാന്‍ ഇറാന്‍ പദ്ധതി; യുഎസ് പ്രസിഡന്റിനെ ചൊടിപ്പിച്ചത് 'ആ' ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ഇറാന്‍ ആണവ പ്ലാന്റിന് സമീപം സ്‌ഫോടനശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

അമേരിക്കന്‍ ക്രൂയിസ് മിസൈല്‍ ആണവ പ്ലാന്റിന് സമീപം വീണതായി ഇറാന്‍ ടെലിവിഷനും റിപ്പോര്‍ട്ട് ചെയ്തു

ഇടക്കാല വെടിനിര്‍ത്തലിന് അന്ത്യം കുറിച്ച് യുഎസ് ഇറാനെതിരെ നടത്തുന്ന പുതിയ അക്രമങ്ങള്‍ക്ക് മുന്‍പത്തേത് പോലെ മയമില്ലാത്ത അവസ്ഥ. രണ്ട് ദിവസം കൊണ്ട് യുഎസ് മാരകമായ വ്യോമാക്രമണമാണ് ഇറാന് നേര്‍ക്ക് നടത്തിയത്. ഇതിന് പിന്നിലെ കാരണം എന്താണെന്ന് പ്രസിഡന്റ് ട്രംപ് വെളിപ്പെടുത്തിയിരുന്നില്ല. 

ട്രംപിനെ തീര്‍ക്കാന്‍ ഇറാന്‍ പദ്ധതിയിടുന്നതായി ഇസ്രയേല്‍ ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടാണ് വെടിനിര്‍ത്തല്‍ റദ്ദാക്കി യുദ്ധം കടുപ്പിക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം. ഈഗോയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന ട്രംപിന് ഈ റിപ്പോര്‍ട്ട് കടുത്ത ഷോക്കായി മാറിയതോടെയാണ് സമാധാനശ്രമങ്ങള്‍ അവസാനിപ്പിച്ച് വീണ്ടും യുദ്ധം ആരംഭിച്ചത്. 

രണ്ട് ദിവസമായി അടിയും, തിരിച്ചടിയുമായി പുരോഗമിക്കുന്ന അക്രമം എണ്ണവില വീണ്ടും ഉയര്‍ത്താനും, മിഡില്‍ ഈസ്റ്റിനെ വീണ്ടും സംഘര്‍ഷത്തിലേക്ക് തള്ളിവിടുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഇറാനിലെ ആണവ പ്ലാന്റിന് സമീപം സ്‌ഫോടനശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. 

ഒരൊറ്റ രാത്രിയില്‍ 90 ഇറാന്‍ സൈനിക കേന്ദ്രങ്ങളാണ് യുഎസ് അക്രമിച്ചത്. ഹോര്‍മുസ് കടലിടുക്കിനെ നിയന്ത്രണത്തിലാക്കാന്‍ ഇരുവിഭാഗവും പോരടിച്ചാല്‍ യുദ്ധം നീണ്ടുപോകും. ഇതിനുള്ള തയ്യാറെടുപ്പിലാണ് ട്രംപെന്നാണ് സൂചന. 

അമേരിക്കന്‍ ക്രൂയിസ് മിസൈല്‍ ആണവ പ്ലാന്റിന് സമീപം വീണതായി ഇറാന്‍ ടെലിവിഷനും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് ഭരണകൂടം നിലപാട് സ്വീകരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.