CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 41 Minutes 45 Seconds Ago
Breaking Now

കെയിനും, പിള്ളേരും ലോകകപ്പ് കൊണ്ടുവന്നാല്‍ ഇംഗ്ലണ്ടില്‍ ബാങ്ക് ഹോളിഡേ! 60 വര്‍ഷത്തിനിടെ ആദ്യമായി ഇംഗ്ലണ്ട് ടീം ചരിത്രം തിരുത്തുമോ? ചരിത്രം കുറിച്ചാല്‍ ജനങ്ങള്‍ക്ക് ആഘോഷിക്കാന്‍ അവധി വരും

ഗ്രൂപ്പ് ഘട്ടം കടന്നതിന്റെ പേരില്‍ അയല്‍ക്കാരായ സ്‌കോട്ട്‌ലണ്ട് ഇതിനകം ഒരു ബാങ്ക് ഹോളിഡേ ആസ്വദിച്ച് കഴിഞ്ഞു

ഇക്കുറി ഫിഫ ലോകകപ്പില്‍ കിരീടം ചൂടാന്‍ ശരിയായ യോഗ്യതയുള്ള ടീമുകളിലൊന്ന് ഇംഗ്ലണ്ടാണ്. ഹാരി കെയിനും, സംഘവും ഭാഗ്യം കൊണ്ടല്ല, കളിച്ച് ജയിച്ചാണ് ഇവിടം വരെ എത്തിയത്. അതുകൊണ്ട് തന്നെ ഫൈനലില്‍ എത്താനും, ചിലപ്പോള്‍ കപ്പ് നേടാനും സാധ്യതയുണ്ട്. 60 വര്‍ഷക്കാലത്തെ ലോകകിരീട വരള്‍ച്ച തിരുത്തി ഇംഗ്ലീഷ് ടീം കപ്പ് നാട്ടിലെത്തിച്ചാല്‍ ബാങ്ക് ഹോളിഡേ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് പ്രധാനമന്ത്രി. 

60 വര്‍ഷത്തിനിടെ ആദ്യമായി ലോകകിരീടം ഇംഗ്ലണ്ടില്‍ എത്തിക്കാന്‍ കെയിനും, സംഘത്തിനും സാധിച്ചാല്‍ പൊതുഅവധി പ്രഖ്യാപിക്കാനുള്ള തീരുമാനത്തിലാണ് കീര്‍ സ്റ്റാര്‍മര്‍ എത്തിയിട്ടുള്ളതെന്ന് ശ്രോതസ്സുകള്‍ വെളിപ്പെടുത്തി. ഫുട്‌ബോള്‍ ഭ്രാന്തുള്ള പ്രധാനമന്ത്രി കസേര ഒഴിയുന്നതിന് മുന്‍പ് പ്രഖ്യാപിക്കാന്‍ കഴിയുന്ന അവസാനത്തെ അവധിയും ഇതാകും. 

അങ്കാരയിലെ നാറ്റോ സമ്മേളനത്തിന് എത്തിയ സ്റ്റാര്‍മറോട് റിപ്പോര്‍ട്ടര്‍മാര്‍ ഇതേക്കുറിച്ച് ചോദിച്ചു. 'അവിടം വരെ എത്തിയാല്‍ എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം. ഇപ്പോള്‍ ബാങ്ക് ഹോളിഡേയെ കുറിച്ച് പറയാനില്ല. ഫൈനലില്‍ എത്തിയ ശേഷം ഈ ചോദ്യം വീണ്ടും ചോദിക്കൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

ഓരോ ബാങ്ക് ഹോളിഡേയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് 2.4 ബില്ല്യണ്‍ പൗണ്ട് നഷ്ടം വരുത്തും. അതിനാല്‍ അധിക ബാങ്ക് ഹോളിഡേ ആവശ്യങ്ങള്‍ മന്ത്രിമാര്‍ തള്ളുകയാണ് പതിവ്. ഗ്രൂപ്പ് ഘട്ടം കടന്നതിന്റെ പേരില്‍ അയല്‍ക്കാരായ സ്‌കോട്ട്‌ലണ്ട് ഇതിനകം ഒരു ബാങ്ക് ഹോളിഡേ ആസ്വദിച്ച് കഴിഞ്ഞു. റൗണ്ട് 16-ല്‍ മെക്‌സിക്കോയ്ക്ക് എതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. 




കൂടുതല്‍വാര്‍ത്തകള്‍.