CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 20 Minutes 33 Seconds Ago
Breaking Now

കലാ വിസ്മയങ്ങളുടെ സംഗമമായി ബേസിംഗ്സ്റ്റോക്ക് വെളിച്ചം തീയറ്റേഴ്സിന്റെ കള്‍ച്ചറല്‍ ഫെസ്റ്റ് ; ഫിലിപ്പ് കുട്ടി അച്ചായന് കലാകാരന്മാരുടെ ആദരം അവിസ്മരണീയമായി

ബേസിംഗ്‌സ്റ്റോക്ക് കള്‍ച്ചറല്‍ ഫെസ്റ്റ് കലാവിസ്മയങ്ങളുടെ അപൂര്‍വ്വ സംഗമമായി മാറി. ഫിലിപ്പ് കുട്ടി അച്ചായന് സമര്‍പ്പിച്ച ഈ ആദരം കലാ സ്‌നേഹികള്‍ക്ക് മറക്കാനാകാത്ത മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചത്.

വെളിച്ചം തിയറ്റേഴ്‌സിന്റെ പ്രസിഡന്റ് ഡോ അജി പീറ്ററായിരുന്നു പരിപാടിയുടെ അധ്യക്ഷത വഹിച്ചത്. വെളിച്ചം തിയറ്റേഴ്‌സിന്റെ ക്രിയേറ്റീവ് കോര്‍ഡിനേറ്ററും ലോക കേരളാ സഭ അംഗവുമായ സിഎ ജോസഫ് സ്വാഗതം ആശംസിച്ചു. ബേസിംഗ്‌സ്റ്റോക്ക് ഡെപ്യൂട്ടി മേയര്‍ കൗണ്‍സിലര്‍ സജീഷ് ടോം ഉത്ഘാടനം നിര്‍വ്വഹിച്ചു.യുക്മ ദേശീയ പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടറും ലോക കേരള സഭാംഗവുമായ എസ് ശ്രീകുമാറും ഫെസ്റ്റിന് ആശംസകള്‍ അര്‍പ്പിച്ചു.

ഫിലിപ്പ് കുട്ടിയുടെ ഭാര്യ സജിനി ഫിലിപ്പ് കുട്ടിയ്ക്ക് വെളിച്ചം തിയറ്റേഴ്‌സിന് വേണ്ടി എബി സെബാസ്റ്റിയന്‍ സ്‌നേഹാദരവോടെ ഒരു മൊമന്റോ കൈമാറി.

വേദിയില്‍ വെളിച്ചം തീയേറ്റേഴ്സ് പ്രസിഡന്റും കലാകാരനുമായ ഡോ. അജി പീറ്റര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'സൈന്യാധിപന്‍' എന്ന സംഗീത ആല്‍ബത്തിന്റെ പ്രകാശനവും നടന്നു.

പിന്നീട് വേദിയെ കീഴടക്കുന്ന നിരവധി പരിപാടികളാണ് അരങ്ങേറിയത്.

ഫിലിപ്പ്കുട്ടി അച്ചായന്റെ പരിശീലനത്തില്‍ രൂപംകൊണ്ട ബേസിംഗ്സ്റ്റോക്ക്, പോര്‍ട്സ്മൗത്ത്, സ്വിണ്ടന്‍ എന്നിവിടങ്ങളിലെ ശിഷ്യര്‍ അവതരിപ്പിക്കുന്ന മെഗാ ചെണ്ടമേളം, മെന്റലിസ്റ്റ് ജോയലിന്റെ വിസ്മയകരമായ മാജിക്കല്‍ മെന്റലിസം ഷോ, കൊച്ചിന്‍ കലാഭവനിലൂടെ ശ്രദ്ധേയനായ മലയാളികളുടെ സ്വന്തം കലാഭവന്‍ ദിലീപിന്റെ മിമിക്സ് പരേഡ്, ഡി3, ഡി4 ഉള്‍പ്പെടെ നിരവധി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ യദു കൃഷയുടെ നേതൃത്വത്തിലുള്ള ഗോഡ്സ് ഓണ്‍ ഡാന്‍സേഴ്സ് ട്രൂപ്പിന്റെ മനോഹരമായ നൃത്താവിഷ്‌കാരങ്ങള്‍ എന്നിവ വേദിയില്‍ ആവേശം നിറച്ചു.

പിന്നീട് വെളിച്ചം തിയറ്റേഴ്‌സ് അവതരിപ്പിച്ച നാടകം ജീന്‍വാല്‍ജീന്‍ അരങ്ങേറി.

വിശ്വപ്രശസ്ത സാഹിത്യകാരന്‍ വിക്ടര്‍ ഹ്യൂഗോയുടെ 'ലെസ് മിസറബിള്‍സ് 'എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഡോ. അജി പീറ്റര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഈ നാടകത്തില്‍ നിരവധി നാടകങ്ങളിലും സംഗീത ആല്‍ബങ്ങളിലും അഭിനയിച്ചും സംവിധാനം ചെയ്തും കഴിവ് തെളിയിച്ച ഡോ.അജി പീറ്റര്‍,  യുകെയില്‍ റിലീസ് ചെയ്ത ഷോര്‍ട്ട് ഫിലിമുകളിലും,  നാടകങ്ങളിലും മികവാര്‍ന്ന അഭിനയം കാഴ്ച്ചവെച്ചിട്ടുള്ള സി. എ ജോസഫ്, അഭിനേതാക്കള്‍ എന്ന നിലയില്‍ നിരവധി നാടകങ്ങളില്‍ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുള്ള ജോണി ജോസഫ്,  സാജു സ്റ്റീഫന്‍, ജോബി തോമസ്, സജി കുന്നത്ത്, ദീപ്തി തരംഗ്, ടൈറ്റസ് പുതുശ്ശേരി, ബിനോ  ഫിലിപ്പ്,  ബിനീഷ് അഗസ്റ്റിന്‍, ജെസ്വിന്‍ ജോയ്, ജിതിന്‍ ജോസ്,  നിദിയാ ആല്‍ബര്‍ട്ട്,  ബിന്ദു ബിജു, രാജു തോമസ്,  മാസ്റ്റര്‍ ആന്റന്‍ ബിനോ, ബേബി ഹരിയറ്റ് സജി, എന്നിവരാണ് വേഷമിട്ടത്.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സായിരുന്നു.

സംഘാടകരുടെ മികച്ച ആസൂത്രണവും കലാകാരന്മാരുടെ മികച്ച പ്രകടനങ്ങളും കൊണ്ട് ബേസിംഗ്‌സ്റ്റോക്ക് കള്‍ച്ചറല്‍ ഫെസ്റ്റ് കാണികളുടെ ഹൃദയം കീഴടക്കി

 




കൂടുതല്‍വാര്‍ത്തകള്‍.