CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 40 Seconds Ago
Breaking Now

കുഞ്ഞു ജസീക്കയ്ക്ക് വിട നല്‍കാനൊരുങ്ങി യുകെ മലയാളി സമൂഹം

ലിറ്റിന്‍ഹാംപ്ടണിലെ സെന്റ് കാതറിന്‍ ചര്‍ച്ചിലാണ് സംസ്‌കാരം നടക്കുക.

അമ്മയ്‌ക്കൊപ്പം ഉറങ്ങികിടന്ന ജസീക്കയുടെ അപകടവും തുടര്‍ന്നുള്ള മരണവും യുകെ മലയാളികളെയാകെ വേദനയിലാഴ്ത്തിയ സംഭവമാണ്. ഇപ്പോഴിതാ ജസീക്കയ്ക്ക് വിട നല്‍കാനൊരുങ്ങുകയാണ് യുകെ മലയാളി സമൂഹം. മേയ് 25നായിരുന്നു ആ വേര്‍പാട്.അമ്മയ്‌ക്കൊപ്പം ഉറങ്ങിയ കുഞ്ഞ് പുലര്‍ച്ചെ ചലനമറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒന്നര മാസത്തിന് ശേഷമാണ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകിട്ടിയിരിക്കുന്നത്. ജസീക്കയ്ക്ക് 15 തിങ്കളാഴ്ച യുകെ മലയാളികള്‍ വിടയേകും. 

ലിറ്റിന്‍ഹാംപ്ടണിലെ സെന്റ് കാതറിന്‍ ചര്‍ച്ചിലാണ് സംസ്‌കാരം നടക്കുക. രാവിലെ 9 മണിക്ക് പൊതുദര്‍ശനവും തുടര്‍ന്ന് സംസ്‌കാര ശ്രുശ്രൂഷകളും നടക്കും.

അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പടയാറ്റില്‍ ജിതിന്‍ സാജുവിന്റെയും റോസ് മേരിയുടെയും ഏക മകളായിരുന്നു ജെസിക്ക.

അഞ്ച് മാസം മാത്രം പ്രായമുള്ള ഈ പൊന്നമോനയുടെ മാമോദീസാ ചടങ്ങുകള്‍ നാട്ടിലെത്തി കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷിച്ച് തിരിച്ചു വന്നതിന് പിന്നാലെയാണ് വിധി ക്രൂരത കാണിച്ചത്.മാതാപിതാക്കള്‍ യുകെയില്‍ കെയര്‍ഹോം ജീവനക്കാരാണ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.