CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes Ago
Breaking Now

യുക്മ കേരളപൂരത്തിന് സ്വാഗത ഗാനം ഒരുക്കി ദേവലാല്‍ സഹദേവന്‍ ; ഗാനം യുകെയില്‍ ട്രന്റിങ്ങാകുന്നു

യുക്മ കേരളപൂരം വള്ളംകളിയ്ക്ക് ആവേശം പകരാന്‍ സ്വാഗത ഗാനം പുറത്തിറക്കി. യുക്മ ദേശീയ അധ്യക്ഷന്‍ എബി സെബാസ്റ്റ്യനാണ് സ്വാഗത ഗാനം പുറത്തിറക്കിയത്. യുക്മ സഹയാത്രികനും യുക്മ ദേശീയ കലാമേളയുടെ ആദ്യകാലം മുതലുള്ള സംഘാടകനുമായ ദേവലാല്‍ സഹദേവനാണ് ഗാനം രചിച്ച് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീഡിയോ ഒരുക്കിയത്.

യുക്മ കേരള പൂരം വള്ളം കളി ആഗസ്ത് 15ന് റോഥര്‍ഹാമിനെ മാന്‍വേഴ്‌സ് തടാകത്തില്‍ നടക്കും. യുകെ മലയാളികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന വള്ളംകളി മത്സരത്തിന് മുന്നോടിയായിറങ്ങിയ സ്വാഗത ഗാനം ഏറ്റെടുത്തിരിക്കുകയാണ് യുകെ മലയാളി സമൂഹം.




കൂടുതല്‍വാര്‍ത്തകള്‍.