CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 39 Minutes 36 Seconds Ago
Breaking Now

ആഗോള പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ വിദ്യാര്‍ത്ഥി പ്രതിഷേധം ; എസ്എഫ്ഐ യുകെ ലണ്ടനില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗ്രെറ്റ തുന്‍ബര്‍ഗ്

നിങ്ങളുടെ ഒപ്പം നില്‍ക്കാന്‍ സാധിച്ചതില്‍ അഭിമാനം ഉണ്ടെന്നും ഗ്രെറ്റ പറഞ്ഞു.

എസ്എഫ്ഐ യുകെ ലണ്ടനില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്. ജനങ്ങളുടെ ശക്തിയെക്കുറിച്ച് ആഗോള പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ വിദ്യാര്‍ത്ഥി പ്രതിഷേധമെന്ന് ഗ്രെറ്റ തുന്‍ബര്‍ഗ് പറഞ്ഞു. ഞായറാഴ്ച ട്രാഫല്‍ഗര്‍ ചത്വരത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് ഗ്രെറ്റ പങ്കെടുത്തത്

ഈ പ്രതിഷേധ സംഗമത്തിലൂടെ ഇന്ത്യന്‍ യുവതയ്ക്കൊപ്പമാണ് ലോകരാജ്യങ്ങളെന്ന് നമ്മള്‍ തെളിയിക്കുകയാണ്. ഇന്ത്യയിലെ വിദ്യാര്‍ത്ഥികളുടെ സമരപോരാട്ടങ്ങള്‍ നമുക്കെല്ലാം അഭിമാനവും പ്രതീക്ഷയും നല്‍കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് നില്‍ക്കുകയാണെങ്കില്‍ എന്തും സാധ്യമാണെന്ന് അവര്‍ തെളിയിച്ചു', ഗ്രെറ്റ തുന്‍ബര്‍ഗ് പറഞ്ഞു.

നീതിയ്ക്കും ജനാധിപത്യത്തിനും വേണ്ടി വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം നമ്മുടേത് കൂടിയാണ്. അതിനാല്‍ തന്നെ ഇന്ത്യയിലെ പൊരുതുന്ന യുവതയ്ക്കൊപ്പം അണി ചേരണം. നിങ്ങളുടെ ഒപ്പം നില്‍ക്കാന്‍ സാധിച്ചതില്‍ അഭിമാനം ഉണ്ടെന്നും ഗ്രെറ്റ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.