CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 11 Seconds Ago
Breaking Now

വൈദ്യുതി ബില്ലുകളിലെ വാറ്റ് ഇനിയില്ല; കുടുംബങ്ങള്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി ബേണ്‍ഹാം; ബസ് നിരക്കുകള്‍ക്ക് പുതിയ 2 പൗണ്ട് ക്യാപ്പ് ഏര്‍പ്പെടുത്താനും നീക്കം; ജനങ്ങള്‍ക്ക് എന്താണ് നേട്ടം?

നേരത്തെ കണ്‍സര്‍വേറ്റീവുകള്‍ ഇംഗ്ലണ്ടില്‍ 2 പൗണ്ട് ബസ് ഫെയര്‍ ക്യാപ്പ് ഏര്‍പ്പെടുത്തിയിരുന്നു

പ്രധാനമന്ത്രി പദത്തില്‍ എത്തിയതിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ആന്‍ഡി ബേണ്‍ഹാം. വീടുകളുടെ ഇലക്ട്രിസിറ്റി ബില്ലുകളില്‍ നിന്നും വാറ്റ് നീക്കം ചെയ്യാനാണ് പ്രധാനമന്ത്രി ആദ്യത്തെ നയം പ്രഖ്യാപിച്ചിരിക്കുന്നത്. 

ശരാശരി കുടുംബങ്ങളുടെ ബില്ലില്‍ 45 പൗണ്ട് ലാഭിക്കാന്‍ അത് വഴിയൊരുക്കും. വാറ്റ് ഇല്ലാതാകുന്നതിനൊപ്പം ഏറ്റവും ലാഭകരമായ ഡീലിലേക്ക് മാറുകയും ചെയ്താല്‍ പ്രതിവര്‍ഷം ശരാശരി 352 പൗണ്ട് ലാഭിക്കാം. 

ഒക്ടോബര്‍ 1 മുതലാണ് വാറ്റ് ബില്ലുകളില്‍ നിന്നും റദ്ദാക്കുന്നത്. ഇതേ ദിവസമാണ് എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം പുതിയ പ്രൈസ് ക്യാപ്പ് പ്രഖ്യാപിക്കുന്നത്. നിലവിലെ എനര്‍ജി പ്രൈസ് ക്യാപ്പ് 1663 പൗണ്ടിലാണ്. ഇത് ഒക്ടോബറില്‍ 1760 പൗണ്ട് വരെയെങ്കിലും ഉയരുമെന്നാണ് കരുതുന്നത്. 

ഇതിന് പുറമെ ബസ് നിരക്കുകള്‍ക്ക് 2 പൗണ്ട് ക്യാപ്പ് ഏര്‍പ്പെടുത്താനും ബേണ്‍ഹാം ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. 2022-ല്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ പ്രഖ്യാപിച്ച പദ്ധതി രാജ്യം മുഴുവന്‍ നടപ്പിലാക്കാനാണ് പുതിയ പ്രധാനമന്ത്രി ഒരുങ്ങുന്നത്. 

നേരത്തെ കണ്‍സര്‍വേറ്റീവുകള്‍ ഇംഗ്ലണ്ടില്‍ 2 പൗണ്ട് ബസ് ഫെയര്‍ ക്യാപ്പ് ഏര്‍പ്പെടുത്തിയിരുന്നു. 2025 ജനുവരിയില്‍ ലേബര്‍ ഗവണ്‍മെന്റ് ഈ ക്യാപ്പ് 3 പൗണ്ടിലേക്ക് ഉയര്‍ത്തി. ഈ ക്യാപ്പാണ് വീണ്ടും 2 പൗണ്ടിലേക്ക് താഴ്ത്താന്‍ പുതിയ ലേബര്‍ പ്രധാനമന്ത്രി ഒരുങ്ങുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.