CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 15 Seconds Ago
Breaking Now

ബ്രിട്ടനില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ കച്ചകെട്ടി പുതിയ പ്രധാനമന്ത്രി; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍ തുടരുന്നു; ലേബര്‍ റെക്കോര്‍ഡ് ബുക്ക് മെച്ചപ്പെടുത്തുമോ?

ഡൊണാള്‍ഡ് ട്രംപിന്റെ ഇറാന്‍ യുദ്ധത്തെ മാത്രം കുറ്റപ്പെടുത്തി ലേബര്‍ ഗവണ്‍മെന്റിന് ഈ കണക്കുകളെ പ്രതിരോധിക്കാന്‍ കഴിയില്ല

യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് എംപ്ലോയേഴ്‌സ്. ജൂണ്‍ മാസത്തിലെ ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നതോടെയാണ് രാജ്യത്തെ തൊഴില്‍ മേഖല ഏത് ഭാഗത്തേക്കാണ് ചായുന്നതെന്ന് വ്യക്തമായത്. 

ജോബ് വേക്കന്‍സികള്‍ 712,000 ആയാണ് കുറഞ്ഞിരിക്കുന്നത്. മേയ് വരെയുള്ള മൂന്ന് മാസങ്ങളില്‍ എംപ്ലോയേഴ്‌സ് പുതിയ ജീവനക്കാരെ എടുക്കുന്നത് നിര്‍ത്തിവെച്ചതാണ് ഇതിന് കാരണമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറഞ്ഞു. 

മേയ് മാസത്തിലെ തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരുന്നതായും കണക്കുകള്‍ വ്യക്തമാക്കി. സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ ഊര്‍ജ്ജം കണ്ടെത്താനുള്ള ദൗത്യവുമായി ആന്‍ഡി ബേണ്‍ഹാം പ്രധാനമന്ത്രി പദം ഏറ്റെടുത്തതിന് പിന്നാലെയാണ് തൊഴിലുകളുടെ എണ്ണം ചുരുങ്ങുന്നതായി വ്യക്തമായത്. 

തന്റെ 10 വര്‍ഷത്തെ ഇക്കണോമിക് പ്ലാനിലൂടെ രാജ്യത്തിന്റെ എല്ലാ മേഖലയിലും ജീവിത നിലവാരം ഉയര്‍ത്തുമെന്നാണ് ബേണ്‍ഹാം വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ സ്വകാര്യ മേഖലയിലെ വരുമാന വളര്‍ച്ച 2.9 ശതമാനം താഴ്ന്നതായാണ് ഏറ്റവും പുതിയ പേ ഡാറ്റ വ്യക്തമാക്കുന്നത്. 

കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി യുകെയുടെ തൊഴില്‍ വിപണി ദുര്‍ബലമാകുകയാണ്. ടോറി ഭരണം അവസാനിക്കുമ്പോള്‍ 3.6 ശതമാനത്തില്‍ നിന്ന തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ വര്‍ഷം 5.2 ശതമാനം വരെ കുതിച്ചുയര്‍ന്ന ശേഷമാണ് ഇപ്പോള്‍ 4.9 ശതമാനത്തിലേക്ക് എത്തിയത്. 

അതുകൊണ്ട് തന്നെ ഡൊണാള്‍ഡ് ട്രംപിന്റെ ഇറാന്‍ യുദ്ധത്തെ മാത്രം കുറ്റപ്പെടുത്തി ലേബര്‍ ഗവണ്‍മെന്റിന് ഈ കണക്കുകളെ പ്രതിരോധിക്കാന്‍ കഴിയില്ല. യഥാര്‍ത്ഥത്തില്‍ നേരത്തെ തന്നെ മോശമായ സ്ഥിതി കൂടുതല്‍ വഷളാക്കുകയാണ് യുദ്ധം ചെയ്യുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.