CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 41 Minutes 22 Seconds Ago
Breaking Now

റിഫോം യുകെ എന്ത് ഉദ്ദേശിച്ചാണ്? വിദേശ ജീവനക്കാരെ നിയോഗിച്ചാല്‍ നികുതി ചുമത്തുമെന്ന് പ്രഖ്യാപനം; എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍ മേഖലയില്‍ തിരിച്ചടിക്കുമെന്ന് വിദഗ്ധര്‍

സ്ഥാപനങ്ങളെ കൊണ്ട് ബ്രിട്ടീഷ് ജീവനക്കാരെ എടുപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് റിഫോമിന്റെ വാദം

വിദേശ ജീവനക്കാരെ നിയോഗിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും വാര്‍ഷിക നികുതി പിരിക്കാനുള്ള റിഫോം യുകെ പദ്ധതിക്കെതിരെ വ്യാപക വിമര്‍ശനം. എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍ മേഖലയെ സാരമായി ബാധിക്കുമെന്നതിന് പുറമെ സ്‌കൂള്‍ അധ്യാപകരുടെ ക്ഷാമം സൃഷ്ടിക്കുമെന്നും, ചില യൂണിവേഴ്‌സിറ്റികള്‍ പാപ്പരായി മാറുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ഒരു 'കുടിയേറ്റ വര്‍ക്കര്‍ സര്‍ചാര്‍ജ്ജ്' ഏര്‍പ്പെടുത്തുമെന്നാണ് നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിയുടെ പ്രസ്താവന. ഇതോടൊപ്പം വര്‍ദ്ധിച്ച എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സും, വ്യത്യസ്ത വാര്‍ഷിക ചാര്‍ജ്ജും വരുമെന്നാണ് റിഫോം യുകെ വ്യക്തമാക്കുന്നത്. യുകെ പാസ്‌പോര്‍ട്ടില്ലാത്ത, സെറ്റില്‍ഡ് സ്റ്റാറ്റസുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് ഉള്‍പ്പെടെ ഇത് നടപ്പാക്കുമെന്നാണ് ഇവരുടെ ഭീഷണി. ഐറിഷ് പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് മാത്രമാണ് പദ്ധതി ഇളവ് നല്‍കുന്നത്. 

എപ്പോഴും ജീവനക്കാര്‍ക്ക് ക്ഷാമം നേരിടുന്ന എന്‍എച്ച്എസിലും, വിദ്യാഭ്യാസ മേഖലയ്ക്കും ഇതില്‍ ഇളവ് നല്‍കില്ലെന്നാണ് റിഫോമിന്റെ നിലപാട്. വിദേശ ജീവനക്കാരെ സാരമായി ആശ്രയിക്കുന്ന ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ മേഖല ഇത്തരമൊരു പദ്ധതി വന്നാല്‍ പ്രതിസന്ധിയിലാകും. 

സ്ഥാപനങ്ങളെ കൊണ്ട് ബ്രിട്ടീഷ് ജീവനക്കാരെ എടുപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് റിഫോമിന്റെ വാദം. വിദേശ ജീവനക്കാരെ നിയോഗിക്കുന്നതിന്റെ പേരില്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് നികുതി നല്‍കേണ്ടി വന്നാല്‍ അത് അധിക ബാധ്യതയായി മാറുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.