CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 18 Minutes 34 Seconds Ago
Breaking Now

'ലീഗുകാരെ, ജമാഅത്തെ ഇസ്ലാമിക്കാരെ, ഞമ്മന്റെ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഞമ്മന്റെ' ആളെയാണ് നിഷ്‌കരുണം കൊന്നത്; കുണ്ടറ കസ്റ്റഡി മരണം, ലീഗിനെതിരെ കെടി ജലീല്‍

'ഗുഹാവാസികളെ'പ്പോലെ അടുത്ത എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നാലേ ലീഗും ലീഗിന്റെ ശിങ്കിടികളും ഉറക്കമുണരൂ.

കുണ്ടറയില്‍ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് സിയാദ് എന്ന യുവാവ് മരിച്ചെന്ന ആരോപണത്തില്‍ മുസ്ലീം ലീഗിനെതിരെ മുന്‍ മന്ത്രി കെടി ജലീല്‍. അഭിനവ സമുദായ പ്രേമികള്‍ നിത്യനിദ്രയിലാണ്ടോ? കുണ്ടറയില്‍ ഒരു യുവാവിനെ കള്ളക്കേസില്‍ പ്രതിയാക്കി പൊലീസ് തല്ലിക്കൊന്നു. ലീഗുകാരെ, ജമാഅത്തെ ഇസ്ലാമിക്കാരെ, 'ഞമ്മന്റെ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഞമ്മന്റെ' ആളെയാണ് നിഷ്‌കരുണം കൊന്നത്. ഇതെങ്ങാനും എല്‍ഡിഎഫ് കാലത്താണ് നടന്നിരുന്നതെങ്കില്‍ എന്തൊക്കെ 'മാത്താംകൂത്തുകള്‍' നടന്നിട്ടുണ്ടാകും? പിണറായിയുടെ പൊലീസ് ഒരു 'മുസ്ലിമി'നെ തല്ലിക്കൊന്നേന്നും പറഞ്ഞ് ലീഗും യൂത്ത് ലീഗും റോഡില്‍ നിന്ന് എഴുനേറ്റിട്ടുണ്ടാകുമോയെന്ന് കെടി ജലീല്‍ ചോദിക്കുന്നു.

എല്ലാ ലീഗ്, ജമാഅത്തെ ഇസ്ലാമി കുടുംബ ഗ്രൂപ്പുകളിലും ആ കുടുംബത്തിന്റെ ദയനീയ മുഖം അനാവരണം ചെയ്യുന്ന വര്‍ഗീയത ചീറ്റുന്ന കുറിപ്പുകളുടെ ഒഴുക്കാകും ഉണ്ടാവുക. ആ പാവം മനുഷ്യന്റെ മകളുടെ ഇന്റര്‍വ്യു എടുക്കാന്‍ മീഡിയാ വണ്ണിന്റെ പ്രത്യേക റിപ്പോര്‍ട്ടിംഗ് സംഘം ദാവൂദിന്റെ നേതൃത്വത്തില്‍ തല്‍സമയ സംപ്രേക്ഷണം പൊടിപൊടിച്ചിരുന്നു? 'സമുദായ സ്‌നേഹികളാ'യ യുട്യൂബര്‍മാര്‍ തലങ്ങും വിലങ്ങും ദൃക്‌സാക്ഷി വിവരണം നടത്തി തളര്‍ന്നിട്ടുണ്ടാകും? യൂത്ത്‌ലീഗ് പതിവു പോലെ പാവം കുടുംബത്തിന്റെ കണ്ണീര് വിറ്റ് വെള്ളിയാഴ്ച പള്ളികള്‍ കേന്ദ്രീകരിച്ച് സഹായ ഫണ്ട് പിരിവ് തുടങ്ങിയിട്ടുണ്ടാകും! മഹല്ലുകളില്‍ ലീഗ് മുസ്ല്യാമ്മാരുടെ കണ്ണീര്‍ വാര്‍ക്കുന്ന പ്രസംഗങ്ങളും നടന്ന് കഴിഞ്ഞിരിക്കും!- ജലീല്‍ പരിഹസിക്കുന്നു.

ഇപ്പോ, ആര്‍ക്കും ഒരു പരാതിയുമില്ല. 'ഞമ്മന്റെ സര്‍ക്കാര്‍, ഞമ്മന്റെയാളെ, തല്ലിത്തല്ലിത്തല്ലിക്കൊന്നാല്‍, നിങ്ങക്കെന്താ മാര്‍ക്കിസ്റ്റേ' എന്ന ഭാവത്തിലാണ് ലീഗുകാരും പൂക്കോട്ടൂരാതി കൂടത്തായി കൂരിയാടുമാരും! പക്ഷെ ഇപ്പോ എല്ലാവരും ഉറക്കത്തിലാണ്. 'ഗുഹാവാസികളെ'പ്പോലെ അടുത്ത എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നാലേ ലീഗും ലീഗിന്റെ ശിങ്കിടികളും ഉറക്കമുണരൂ. അവരുടെ ഉയിര്‍ത്തെഴുനേല്‍പ്പിന് ക്ഷമയോടെ കാത്തിരിക്കാം. പക്ഷെ ഇരയുടെ മതവും ജാതിയും നോക്കാതെ മനുഷ്യര്‍ക്കു വേണ്ടി ശബ്ദിക്കാനും അവരുടെ കൂടെ നിന്ന് ഏതറ്റം വരെ പോകാനും ഇടതുപക്ഷവും സി.പി.ഐ.എമ്മുമുണ്ടിവിടെ. ആ ഓര്‍മ്മ ഭരിക്കുന്നവര്‍ക്കുണ്ടാകണം- ജലീല്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.