CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 18 Minutes 15 Seconds Ago
Breaking Now

ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്‍ ഗ്ലോസ്റ്റര്‍ യൂണിറ്റിന് നവ നേതൃത്വം ; സതീഷ് വി. ജോയ് പ്രസിഡന്റായും, മോന്‍സി വര്‍ഗീസ് സെക്രട്ടറിയായും, കുര്യന്‍ വര്‍ഗീസ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു

ജോളി ആല്‍വിന്‍ വൈസ് പ്രസിഡന്റായും, രമ്യ മനോജ് ജോയിന്റ് സെക്രട്ടറിയായും, ജിനീഷ് കാച്ചാപ്പിള്ളി ജോയിന്റ് ട്രഷററായും പ്രവര്‍ത്തിക്കും.

ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്‍ ഗ്ലോസ്റ്റര്‍ യൂണിറ്റിന് പുതിയ നേതൃത്വം. സതീഷ് വി. ജോയ് പ്രസിഡന്റായും, മോന്‍സി വര്‍ഗീസ് സെക്രട്ടറിയായും, കുര്യന്‍ വര്‍ഗീസ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ജോളി ആല്‍വിന്‍ വൈസ് പ്രസിഡന്റായും, രമ്യ മനോജ് ജോയിന്റ് സെക്രട്ടറിയായും, ജിനീഷ് കാച്ചാപ്പിള്ളി ജോയിന്റ് ട്രഷററായും പ്രവര്‍ത്തിക്കും.

എക്സിക്യൂട്ടീവ് അംഗങ്ങളായി രാജി, ഗോകുല്‍, ബിന്ദു, മനോജ്, ടിന്‍സി, ജെയ്സി, വിശാല്‍, പ്രേജു, തോമസ്, രാജേഷ്, ഏലിയാസ്, ഷീജ, സ്റ്റീഫന്‍, ബിബി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ചെങ്ങന്നൂര്‍ സ്വദേശിയായ സതീഷ് 25 വര്‍ഷമായി യുകെയിലാണ് താമസം. നഴ്സായി ജോലി ചെയ്തിരുന്ന സതീഷ് ജിഎംഎയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ മുതല്‍ സജീവ വ്യക്തിയായിരുന്നു.ജിഎംഎ സെക്രട്ടറിയായും സ്ഥിര എക്സിക്യൂട്ടിവ് അംഗമായും പ്രവര്‍ത്തിച്ചിരുന്നു. മാവേലിയായും വടംവലി മത്സരത്തിലെ റഫറിയായും ജിഎംഎയിലെ ശ്രദ്ധേയനായ വ്യക്തിയാണ് സതീഷ്.

സെക്രട്ടറിയായി തെരഞ്ഞെടുത്ത മോന്‍സി വര്‍ഗീസ്, തിരുവല്ല സ്വദേശിയാണ്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ദേഹം അഞ്ച് വര്‍ഷമായി സംഘടയില്‍ സജീവമാണ്.

 

കുര്യന്‍ വര്‍ഗീസ് ട്രഷററായി തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റായ ജോളി  കോട്ടയം സ്വദേശിയാണ്. നഴ്സായി ജോലി ചെയ്യുന്ന ജോളി 20 വര്‍ഷമായി യുകെയിലാണ് താമസം. മുമ്പ് ജി.എം.എ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട്.

ജോയ്ന്റ് സെക്രട്ടറിയായ രമ്യ മനോജ്, തൃശൂര്‍ സ്വദേശിയാണ്. സി.എന്‍.സി സെറ്ററായി ജോലി ചെയ്യുന്ന അവര്‍ 16 വര്‍ഷമായി യുകെയില്‍ താമസിക്കുന്നു. മുന്‍ കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റായിരുന്നു

ജിനീഷ് കാച്ചാപ്പിള്ളി ജോയിന്റ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ജിനീഷ് മുമ്പ് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.