CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 8 Minutes 8 Seconds Ago
Breaking Now

അമേരിക്കയിലെത്തുക നിങ്ങള്‍ വിദ്യാര്‍ത്ഥികളുടെ സ്വപ്‌നമാണോ ? യുകെയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് യുഎസ് സര്‍വകലാശാല പ്രവേശനത്തിനുള്ള സൗജന്യ കരിയര്‍ ഗൈഡന്‍സ് നാളെ സൂമില്‍

ശരിയായ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശങ്ങളും അവബോധവും സൃഷ്ടിക്കലാണ് ഈ സൂം മീറ്റിങ്ങിന്റെ ലക്ഷ്യം.

യുകെയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പഠന അവസരങ്ങള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി യുക്മ യൂത്ത് സംഘടിപ്പിക്കുന്ന സൗജന്യ സൂം പ്രസന്റെഷന്‍ ഈ ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക്. വിദ്യാര്‍ത്ഥികള്‍ക്കായി യുക്മ യൂത്ത് സംഘടിപ്പിച്ചു വരുന്ന കരിയര്‍ ഗൈഡന്‍സ് സീരിസിന്റെ ഏഴാമത്തെ എപ്പിസോഡാണ് ഞായറാഴ്ച നടക്കുക.

യുകെ വിദ്യാര്‍ത്ഥികള്‍ക്ക് യുഎസ് സര്‍വ്വകലാശാല പ്രവേശനത്തെ കുറിച്ചുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അവസരങ്ങളും ഒപ്പം ചര്‍ച്ചകളും കൂട്ടിയിണക്കി അമിയേല്‍ പുലിത്തറ നടത്തുന്ന സൂം പ്രസന്റേഷന്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും പ്രയോജനപ്രദമാകും. 

ദി യുഎസ് യൂണിവേഴ്‌സിറ്റി ഓപ്പര്‍ച്യൂണിറ്റി എന്ന പേരില്‍ നടത്തുന്ന സൗജന്യ സൂം അവതരണം. യുക്മ യൂത്തിന്റെ ചുമതലയുള്ള യുക്മ ദേശീയ എക്‌സിക്യൂട്ടിവ് കമ്മറ്റിയംഗവും മുന്‍ ദേശീയ പ്രസിഡന്റുമായ ഡോ ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലാണ് കരിയര്‍ ഗൈഡന്‍സ് സീരിസുകള്‍ അവസരിപ്പിക്കപ്പെടുന്നത്.

കുറഞ്ഞ ചെലവില്‍ ലോക പ്രശസ്ത സര്‍വകലാശാലകളില്‍ പഠിക്കുന്നതിനെ കുറിച്ച് സെഷന്‍ വ്യക്തമാക്കും. ഇടത്തരം വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീസ്, താമസം, ജീവിത ചെലവ് എന്നിവ വഹിക്കുന്ന വിപുലമായ സാമ്പത്തിക സഹായ സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിനെ കുറിച്ചും അറിയാനാകും.

യുഎസില്‍ 4500 ലധികം സര്‍വ്വകലാശാലകളുണ്ട്. ഒട്ടേറെ അവസരങ്ങള്‍ യുഎസില്‍ ഉണ്ട്. ശരിയായ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശങ്ങളും അവബോധവും സൃഷ്ടിക്കലാണ് ഈ സൂം മീറ്റിങ്ങിന്റെ ലക്ഷ്യം.

https://us06web.zoom.us/j/6291767137?pwd=EEj64dl4ySqil3rH4UxmDFGfSJdbex.1&omn=81415865849#success

26 ഞായറാഴ്ച വൈകീട്ട് നാലു മണിക്കാണ് സൂം മീറ്റിങ്ങ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ ബിജു പെരിങ്ങത്തറയെ ബന്ധപ്പെടാം.




കൂടുതല്‍വാര്‍ത്തകള്‍.