CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 23 Minutes 34 Seconds Ago
Breaking Now

ലോകകപ്പ് വിജയത്തിന് പിന്നാലെ പരിശീലകന്റെ മുഖം ദേഹത്ത് പച്ചകുത്തി കുക്കുറേയ

അര്‍ജന്റീനയെ തോല്‍പ്പിച്ച് ലോകകപ്പ് ഉയര്‍ത്തിയ ശേഷം കോച്ചിന്റെ മുഖം സ്വന്തം ശരീരത്തില്‍ പതിപ്പിച്ചിരിക്കുകയാണ് മാര്‍ക്ക് കുക്കുറേയ.

ആ വാക്ക് പാലിച്ചിരിക്കുകയാണ് സ്പാനിഷ് ഡിഫെന്‍ഡര്‍ മാര്‍ക്ക് കുക്കുറേയ. സ്‌പെയിന്‍ ലോകകപ്പ് ജയിച്ചാല്‍ തങ്ങളുടെ ദേശീയ ടീമിന്റെ കോച്ചായ ലൂയിസ് ഡി ലാ ഫ്യുവന്തെയുടെ മുഖം താന്‍ ടാറ്റൂ ചെയ്യുമെന്ന് കുക്കുറേയ പറഞ്ഞിരുന്നു. ഇതു വെറും വാക്കായില്ല. ഇപ്പോഴിതാ അര്‍ജന്റീനയെ തോല്‍പ്പിച്ച് ലോകകപ്പ് ഉയര്‍ത്തിയ ശേഷം കോച്ചിന്റെ മുഖം സ്വന്തം ശരീരത്തില്‍ പതിപ്പിച്ചിരിക്കുകയാണ് മാര്‍ക്ക് കുക്കുറേയ.

വാഗ്ദാനം നിറവേറ്റി എന്ന ക്യാപ്ഷനോടെ കുക്കുറേയ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ടാറ്റൂവിന്റെ ഫോട്ടോ പങ്കുവച്ചത്. ഇടതുകൈയുടെ മുട്ടിന് മുകളിലായാണ് കുക്കുറേയ ലൂയിസ് ഡി ലാ ഫ്യുവന്തെയുടെ മുഖം ടാറ്റൂ ചെയ്തിരിക്കുന്നത്. 2026 ലെ ടൂര്‍ണമെന്റിന്റെ ലോഗോയ്ക്ക് മുന്നില്‍ ലൂയിസ് ഡി ലാ ഫ്യൂവന്തെ ലോകകപ്പ് പിടിച്ചിരിക്കുന്നതായിട്ടാണ് ടാറ്റൂ.

സ്‌പെയിന്‍ ടൂര്‍ണമെന്റ് ജയിച്ചാല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്നും കുക്കുറേയ പറഞ്ഞിരുന്നു. എന്നാല്‍ അത് അത് ഉടനുണ്ടാകില്ലെന്നാണ് ഫുട്‌ബോള്‍ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.