CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 21 Seconds Ago
Breaking Now

സൂപ്പര്‍താരമൊക്കെ ആയിരിക്കും, പക്ഷെ വസ്ത്രം മാറല്‍ ഒറ്റയ്ക്ക് മതി! ഇംഗ്ലണ്ട് പര്യടനത്തിനായി പുത്തന്‍താരോദയം വൈഭവ് സൂര്യവംശി എത്തുന്നത് 'മാതാപിതാക്കള്‍ക്കൊപ്പം'; മുതിര്‍ന്നവരുടെ ചേഞ്ചിംഗ് റൂമില്‍ പ്രവേശനമില്ല

ഈ ടൂര്‍ണമെന്റോടെ വൈഭവ് സൂര്യവംശി ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ക്രിക്കറ്ററായി മാറും.

15-ാം വയസ്സില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുകയാണ് ഇന്ത്യയുടെ വൈഭവ് സൂര്യവംശി. ഐപിഎല്ലിലെ മാരക പ്രകടനത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് ഇടം കിട്ടിയ പയ്യന്‍ ബൗളര്‍മാരുടെ പേടിസ്വപ്‌നമായി മാറിക്കഴിഞ്ഞു. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ തന്റെ ആദ്യ അന്താരാഷ്ട്ര പര്യടനത്തിനായി ഒരുങ്ങുകയാണ് താരം. 

15 വയസ്സ് മാത്രമുള്ളതിനാല്‍ വൈഭവിന് ഇംഗ്ലണ്ടില്‍ സ്വന്തം ചേഞ്ചിംഗ് റൂം ഉപയോഗിക്കേണ്ടി വരുമെന്നാണ് വാര്‍ത്ത. ഐസിസി ടൂര്‍ണമെന്റ് ആയത് കൊണ്ട് തന്നെ സുരക്ഷാ നിബന്ധനകള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് താരത്തിന് ഈ പരിരക്ഷ ലഭിക്കുന്നത്. 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മുതിര്‍ന്നവരുടെ ചേഞ്ചിംഗ് റൂം ഉപയോഗിക്കാന്‍ ഇംഗ്ലണ്ട്, വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് നിയമങ്ങള്‍ അനുവദിക്കുന്നില്ല. 

ഈ ടൂര്‍ണമെന്റോടെ വൈഭവ് സൂര്യവംശി ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ക്രിക്കറ്ററായി മാറും. 16 വയസ്സും, 205 ദിവസവും പ്രായമുള്ളപ്പോള്‍ ആദ്യ ടെസ്റ്റിന് ഇറങ്ങിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് വൈഭവ് തകര്‍ക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തില്‍ അച്ഛനും, അമ്മയ്ക്കും ഒപ്പമാണ് വൈഭവ് എത്തുന്നതെന്നതും രസകരമായ കാര്യമാണ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.