CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 11 Seconds Ago
Breaking Now

സ്പാനിഷ് അധിനിവേശം, യുകെയില്‍ എത്തുമോ? ഒറ്റദിവസം കൊണ്ട് യൂറോപ്യന്‍ യൂണിയനില്‍ എത്തിയത് 60,000 കുടിയേറ്റക്കാര്‍; ഇംഗ്ലീഷ് ചാനലിലും, ജിബ്രാള്‍ട്ടറിലും 'അവരെത്താന്‍' അധികം സമയമില്ലെന്ന് മുന്നറിയിപ്പുമായി പ്രീതി പട്ടേല്‍

സ്‌പെയിനിലെ സ്ഥിതിഗതികളില്‍ ഫോറിന്‍ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല

സ്പാനിഷ് അതിര്‍ത്തി ഭേദിച്ച് യൂറോപ്യന്‍ യൂണിയനിലേക്ക് പ്രവേശിച്ച ആയിരക്കണക്കിന് ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ യുകെയിലേക്ക് എത്തുമെന്ന് ആശങ്ക. ഒരൊറ്റ ദിവസം കൊണ്ട് 60,000-ഓളം പേര്‍ അതിര്‍ത്തി ഭേദിച്ച് എത്തിയതോടെയാണ് സ്പാനിഷ് ബോര്‍ഡര്‍ അധികൃതര്‍ക്ക് ഇവരെ തടഞ്ഞുനിര്‍ത്താന്‍ കഴിയാതെ പോയത്. കാര്യങ്ങള്‍ കൈവിട്ടതോടെ സ്പാനിഷ് അതിര്‍ത്തികളില്‍ പട്ടാളം ഇറങ്ങിയിരിക്കുകയാണ്. 

അനധികൃത കുടിയേറ്റക്കാര്‍ വന്‍തോതില്‍ യൂറോപ്യന്‍ യൂണിയന്‍ മേഖലയിലേക്ക് എത്തിയതോടെ അധികം വൈകാതെ ഇവര്‍ യുകെയിലേക്കും പ്രവേശിക്കാന്‍ ശ്രമിക്കുമെന്നാണ് മുന്നറിയിപ്പ്. ബ്രിട്ടന്റെ അതിര്‍ത്തി സംരക്ഷണം കര്‍ശനമാക്കാന്‍ കണ്‍സര്‍വേറ്റീവുകളും, റിഫോം യുകെയും മുന്നറിയിപ്പ് നല്‍കി. 

സ്‌പെയിനിലെത്തിയ കുടിയേറ്റക്കാരില്‍ നല്ലൊരു ശതമാനവും യുകെയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമെന്ന് മുന്‍ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ ചൂണ്ടിക്കാണിച്ചു. ഇംഗ്ലീഷ് ചാനലിലും, ജിബ്രാള്‍ട്ടറിലും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ ഹോം സെക്രട്ടറി ഷബാന മഹ്മൂദിനും, ഫോറിന്‍ സെക്രട്ടറിക്കും കത്തയച്ചു. 

ജിബ്രാള്‍ട്ടറില്‍ സ്‌പെയിനുമായുള്ള അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ അടുത്തിടെയാണ് ലേബര്‍ ഗവണ്‍മെന്റ് കരാറിലെത്തിയത്. അനധികൃത കുടിയേറ്റക്കാര്‍ ഒഴുകിയെത്തുമ്പോള്‍ ഇവര്‍ യുകെയിലെത്തുന്നില്ലെന്ന് ഉറപ്പിക്കാന്‍ എന്ത് സംരക്ഷണമാണ് ഉറപ്പാക്കിയിട്ടുള്ളതെന്ന് പ്രീതി പട്ടേല്‍ കത്തില്‍ ചോദിക്കുന്നു. 

സ്‌പെയിനിലെ സ്ഥിതിഗതികളില്‍ ഫോറിന്‍ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇയുവിലെ അതിര്‍ത്തിയില്ലാത്ത ഷെങ്കന്‍ സോണില്‍ നിന്നും സ്‌പെയിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിനാ മെലോണി ആവശ്യപ്പെട്ടിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.