CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 9 Seconds Ago
Breaking Now

ഹീത്രൂവില്‍ നിന്നും മാഞ്ചസ്റ്ററില്‍ നിന്നുമുള്ള ഇന്‍ഡിഗോ സര്‍വീസുകള്‍ നിര്‍ത്തുന്നു ; ഇന്ത്യക്കാര്‍ക്ക് നിരാശ

വരുന്ന ഒക്ടോബര്‍ 25 മുതലാണ് സര്‍വീസുകള്‍ നിര്‍ത്തുക.

യുകെയിലെ ഇന്ത്യന്‍ സമൂഹത്തിന് നിരാശയുണ്ടാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. നഷ്ടം ഉയരുന്നതോടെ ഇന്‍ഡിഗോ കടുത്ത തീരുമാനത്തിലേക്കെത്തിയിരിക്കുകയാണ്. ഇറാന്‍ യുഎസ് വിഷയങ്ങള്‍ ഉള്‍പ്പെടെ വ്യോമയാന പ്രതിസന്ധികള്‍ ഇതിന് കാരണമായി ഇന്‍ഡിഗോ പറയുന്നു. വരുന്ന ഒക്ടോബര്‍ 25 മുതലാണ് സര്‍വീസുകള്‍ നിര്‍ത്തുക.

യു കെ സര്‍വ്വീസുകള്‍ക്കായി ഉപയോഗിച്ചിരുന്ന എയര്‍ബസ് എ 321 എക്സ് എല്‍ ആര്‍ വിമാനം ഉപയോഗിച്ച് മുംബൈ - ആംസ്റ്റര്‍ഡാം സര്‍വീസ് തുടരുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. എയര്‍ബസ് എ 350 - 900 വിമാനം ലഭിക്കുന്നതുവരെ ലണ്ടന്‍ ഹീത്രൂവിലേക്കുള്ളതും അവിടെ നിന്നുള്ളതുമായ സര്‍വ്വീസുകള്‍ താത്ക്കാലികമായി നിര്‍ത്തും.

മാഞ്ചസ്റ്ററില്‍ നിന്നുള്ളതും മാഞ്ചസ്റ്ററിലേക്കുള്ളതുമായ സര്‍വ്വീസുകള്‍ 2026 ആഗസ്റ്റ് 31 മുതല്‍ നിര്‍ത്തലാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വ്യോമപാതയില്‍ വന്ന നിയന്ത്രണങ്ങളും ഇന്ധന വില ഉയരുന്നതുമാണ് പ്രതിസന്ധിക്ക് കാരണം. 

 




കൂടുതല്‍വാര്‍ത്തകള്‍.