CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 56 Seconds Ago
Breaking Now

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായ ബ്രിട്ടീഷുകാര്‍ ഭൂരിഭാഗവും ഇന്ത്യന്‍ വംശജര്‍; എന്‍എച്ച്എസ് സൈക്യാട്രിസ്റ്റായ ഭര്‍ത്താവിനെ തിരഞ്ഞ് ഭാര്യ; പ്രിയപ്പെട്ടവരെ കുറിച്ച് വിവരം ലഭിക്കാന്‍ കുടുംബാംഗങ്ങള്‍ നേപ്പാളിലേക്ക്

ഭര്‍ത്താവിനെ തിരഞ്ഞ് കാഠ്മണ്ഡുവില്‍ വിമാനമിറങ്ങിയിരിക്കുകയാണ് ഭാര്യ

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായ പ്രിയപ്പെട്ടവരെ തിരഞ്ഞ് കുടുംബാംഗങ്ങള്‍ ബ്രിട്ടനില്‍ നിന്നും യാത്ര തിരിക്കുന്നു. ഭയപ്പെടുത്തുന്ന വെള്ളപ്പൊക്കം മേഖലയില്‍ സര്‍വ്വനാശം വിതച്ചപ്പോള്‍ 33 ബ്രിട്ടീഷ് പൗരന്‍മാരെയും കാണാതായിരുന്നു. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍ നേപ്പാളിലേക്ക് യാത്ര ചെയ്യുന്നത്. 

നേപ്പാളിലും, ടിബറ്റിലും ആഞ്ഞടിച്ച വെള്ളപ്പൊക്കം 650 അടി ഉയരത്തില്‍ എത്തി മനുഷ്യനെയും, ഭൂമിയെയും വിഴുങ്ങിക്കളയുന്ന വിധത്തിലായിരുന്നു. ചുരുങ്ങിയത് 538 പേര്‍ മരിച്ചെന്നാണ് വിവരം. 1500-ലേറെ പേരെ കാണാതായിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ മണ്ണിന് അടിയില്‍ ഉപേക്ഷിക്കാന്‍ കഴിയാതെ ഉറ്റവര്‍ നേപ്പാളിലേക്ക് തിരഞ്ഞ് എത്തുകയാണ്. 

കൈലാസയാത്രയില്‍ പങ്കെടുത്ത ഒരു സംഘത്തെ നയിക്കുകയായിരുന്ന എന്‍എച്ച്എസ് സൈക്യാട്രിസ്റ്റ് പ്രവീണ്‍ ആത്മകുമാറാണ് കാണാതായവരില്‍ ഒരാള്‍. 77 പേരടങ്ങുന്ന വിശ്വാസികളെയാണ് ഈ 54-കാരന്‍ നയിച്ചിരുന്നത്. ഇപ്പോള്‍ ഭര്‍ത്താവിനെ തിരഞ്ഞ് കാഠ്മണ്ഡുവില്‍ വിമാനമിറങ്ങിയിരിക്കുകയാണ് ഭാര്യ മഞ്ജുള ആത്മകുമാര്‍. 

ദുരന്തം സംഭവിച്ച ശേഷം ഇദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് മഞ്ജുള പറയുന്നു. ദമ്പതികള്‍ ഇരുവരും എന്‍എച്ച്എസില്‍ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റുമാരാണ്. മകന്‍ കേംബ്രിഡ്ജ് ട്രിനിറ്റി കോളേജില്‍ പഠിക്കുകയാണ്. പ്രവീണിനെ ജീവനോടെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാനാണ് എത്തിയതെന്ന് മഞ്ജുള പറയുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും ഇനിയാരെയെങ്കിലുമൊക്കെ ജീവനോടെ പുറത്തെത്തിക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലാത്ത സാഹചര്യമാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.