CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 12 Minutes Ago
Breaking Now

ലോകത്തില്‍ ആദ്യത്തെ 'എഐ' സഹായത്തോടെയുള്ള ബ്രയിന്‍ സര്‍ജറി നടത്തി ലണ്ടന്‍ ന്യൂറോസര്‍ജന്‍മാര്‍; 48-കാരന്റെ ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്ത് കാഴ്ച രക്ഷപ്പെടുത്തി

സര്‍ജറി കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞതോടെ കണ്ണടയും, വടിയുമില്ലാതെ നടക്കാന്‍ കഴിയുന്നതായി ഹിബേര്‍ട്ട് വ്യക്തമാക്കി

ബ്രയിന്‍ ട്യൂമര്‍ നീക്കം ചെയ്യാന്‍ ലോകത്തില്‍ ആദ്യത്തെ എഐ സഹായത്തോടെയുള്ള ഓപ്പറേഷന്‍ വിജയകരമായി നടത്തി ലണ്ടനിലെ ന്യൂറോസര്‍ജന്‍മാര്‍. ഇതുവഴി 48-കാരന്റെ കാഴ്ച നഷ്ടമാകാതെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി ഹെല്‍ത്ത് അധികൃതര്‍ പറഞ്ഞു. 

നാഷണല്‍ ഹോസ്പിറ്റല്‍ ഫോര്‍ ന്യൂറോളജി & ന്യൂറോസര്‍ജറിയിലാണ് സര്‍ജറി നടത്തിയത്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ ഭാഗമായ ആശുപത്രിയില്‍ നടത്തിയ സര്‍ജറിയുടെ വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. രോഗി റൈസ് ഹിബേര്‍ട്ട് രോഗമുക്തി നേടുന്നത് വരെ കാത്തിരിക്കുകയായിരുന്നു അധികൃതര്‍. 

ഹിബേര്‍ട്ടിന്റെ പീയുഷ ഗ്രന്ഥിയില്‍ നിന്നുമാണ് 11 എംഎം വലുപ്പമുള്ള ട്യൂമര്‍ വളര്‍ന്നത്. ഇതിന് സമീപത്തെ ഞരമ്പുകളും, രക്തധമനികളും പോലുള്ളവയെ ബാധിക്കാതെ ഓപ്പറേഷന്‍ നടത്താനാണ് എഐ സിസ്റ്റം ഉപയോഗിച്ചത്. സര്‍ജിക്കല്‍ ടീമിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരുന്നു ഓപ്പറേഷനെങ്കിലും ക്യാമറ ഫൂട്ടേജിലൂടെ എഐ സിസ്റ്റം സഹായിക്കുകയായിരുന്നു. 

സര്‍ജറി കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞതോടെ കണ്ണടയും, വടിയുമില്ലാതെ നടക്കാന്‍ കഴിയുന്നതായി ഹിബേര്‍ട്ട് വ്യക്തമാക്കി. റിസേര്‍ച്ച് ടൂളായി ഉപയോഗിച്ച എഐ സാങ്കേതികവിദ്യ ആദ്യമായാണ് ഒരു രോഗിയില്‍ ഉപയോഗിച്ചത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് & കെയര്‍ റിസേര്‍ച്ചിന്റെ ഫണ്ടിംഗോടെയാണ് ഈ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയത്. 




കൂടുതല്‍വാര്‍ത്തകള്‍.