
















ബ്രിട്ടനിലെ കുടുംബങ്ങളുടെ വിന്റര്‍ കൂടുതല്‍ സാമ്പത്തിക ബാധ്യതയിലേക്ക് മാറ്റിക്കൊണ്ട് എനര്‍ജി ബില്ലുതളുടെ ക്യാപ്പ് 4 ശതമാനം ഉയര്‍ത്തി എനര്‍ജി റെഗുലേറ്റര്‍. ഇലക്ട്രിസിറ്റി ബില്ലിലെ വാറ്റ് പൂര്‍ണ്ണമായി ഒഴിവാക്കി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുമെന്ന പ്രധാനമന്ത്രി ബേണ്‍ഹാമിന്റെ പ്രഖ്യാപനത്തിന്റെ ഗുണവും ഇതോടെ നഷ്ടമായി.
ക്യാപ്പ് ഒക്ടോബര്‍ 1-ന് നിലവില്‍ വരും. ശരാശരി ബില്ലുകളില്‍ 60 പൗണ്ടിന്റെ വര്‍ദ്ധനവാണ് നേരിടുക. ഇതോടെ 2023ന് ശേഷം ഏറ്റവും ഉയര്‍ന്ന ബില്ലാണ് ജനങ്ങളെ തേടിയെത്തുക. വര്‍ഷത്തില്‍ 45 പൗണ്ട് ലാഭം കൈമാറാന്‍ 5% വാറ്റ് കുറയ്ക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം നിലവിലെത്തുന്ന അതേ ദിവസമാണ് എനര്‍ജി ബില്‍ ക്യാപ്പും ഉയരുന്നത്.
എന്നാല്‍ പ്രതിസന്ധി ഇവിടം കൊണ്ടും തീരില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ജനുവരിയില്‍ അടുത്ത ക്യാപ്പ് പ്രഖ്യാപിക്കുമ്പോള്‍ 9% വര്‍ദ്ധന പ്രതീക്ഷിക്കാമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം പ്രതിസന്ധി തുടരുന്ന അവസ്ഥയുണ്ടായാല്‍ ഇത് സംഭവിക്കുകയും ചെയ്യും.
പുതിയ പ്രൈസ് ക്യാപ്പ് കുടുംബങ്ങളെ സംബന്ധിച്ച് ബുദ്ധിമുട്ടാണെന്ന് ബേണ്‍ഹാം സമ്മതിച്ചു. എനര്‍ജി പ്രൈസുകള്‍ ഭാവിയില്‍ എങ്ങനെ കുറയ്ക്കാമെന്നാണ് ഗവണ്‍മെന്റ് പരിശോധിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം തങ്ങള്‍ അധികാരം നേടിയാല്‍ 300 പൗണ്ട് എനര്‍ജി ബില്‍ കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്ത ലേബര്‍ യഥാര്‍ത്ഥത്തില്‍ 400 പൗണ്ട് വര്‍ദ്ധനയ്ക്കാണ് മേല്‍നോട്ടം വഹിച്ചതെന്ന് ടോറികള്‍ ചൂണ്ടിക്കാണിച്ചു.