CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 28 Seconds Ago
Breaking Now

ഓരോ മിനിറ്റിലും, ഒരു കുടിയേറ്റക്കാരന് പെര്‍മനന്റ് സെറ്റില്‍മെന്റോ, പൗരത്വമോ നല്‍കി ബ്രിട്ടന്‍; കഴിഞ്ഞ മൂന്ന് മാസത്തെ കണക്കുകള്‍ കുടിയേറ്റ വിരുദ്ധരെ വിറളിപിടിപ്പിക്കും

245,520 പേര്‍ ബ്രിട്ടീഷ് പൗരന്‍മാരായി

ഒരു മിനിറ്റില്‍ ഒരാള്‍ക്ക് എന്ന വേഗത്തില്‍ ബ്രിട്ടന്‍ കുടിയേറ്റക്കാര്‍ക്ക് പെര്‍മനന്റ് സെറ്റില്‍മെന്റോ, പൗരത്വമോ അനുവദിക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ മൂന്ന് മാസത്തെ കണക്കുകളുടെ വേഗതയാണ് കുടിയേറ്റ വിരുദ്ധരെ വിറളി പിടിപ്പിക്കുന്നത്. 

ജൂണ്‍ വരെ മൂന്ന് മാസങ്ങളില്‍ ഈ രണ്ട് പദവികളില്‍ ഏതെങ്കിലും ഒന്ന് നേടിയ കുടിയേറ്റക്കാരുടെ എണ്ണം 140,122 എത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ 60 സെക്കന്‍ഡിലും 1.07 പേര്‍ക്ക് എന്ന വിധത്തിലാണ് ഇത്. 

ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കി മാറ്റുന്നതിന് മുന്‍പായി പെര്‍മനന്റ് സ്റ്റാറ്റസ് നേടാന്‍ ശ്രമിക്കുന്നവരുടെ തിരക്കാണ് ഇതിന് ഇടയാക്കുന്നത്. ജൂണ്‍ വരെയുള്ള വര്‍ഷത്തില്‍ 199,628 പേര്‍ക്ക് ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ ലഭിച്ചു. 16 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന തോതിലാണ് ഐഎല്‍ആര്‍. 

ബ്രിട്ടനില്‍ സ്ഥിരമായി താമസിക്കാന്‍ അനുമതി നല്‍കുന്ന ഐഎല്‍ആര്‍ പദവി, ബെനഫിറ്റുകള്‍ നേടാനും, സോഷ്യല്‍ ഹൗസിംഗിന് അപേക്ഷിക്കാനും അനുമതി നല്‍കും. 48 ബില്ല്യണ്‍ പൗണ്ട് ബില്ലാണ് ഈ ജീവിതകാലത്ത് നികുതിദായകര്‍ക്ക് സമ്മാനിക്കുന്നതെന്ന് റിഫോം യുകെ ആരോപിക്കുന്നു. 

ഇതേ കാലയളവില്‍ 245,520 പേര്‍ ബ്രിട്ടീഷ് പൗരന്‍മാരായി. റെക്കോര്‍ഡായ 315,224 പേര്‍ പൗരത്വത്തിനായി അപേക്ഷയും നല്‍കി. കണക്കുകള്‍ പുറത്തുവന്നതോടെ നികുതിദായകരുടെ ഭാരം കൂടുമെന്ന മുന്നറിയിപ്പുമായി റിഫോമും, ടോറികളും രംഗത്തെത്തി. റിഫോം ഐഎല്‍ആര്‍ റദ്ദാക്കുമെന്ന് റിഫോം ഹോം അഫയേഴ്‌സ് വക്താവ് സിയാ യൂസഫ് പ്രതികരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.