CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 39 Minutes 49 Seconds Ago
Breaking Now

മമ്മൂക്കയ്ക്ക് ഇന്ന് 75ാം പിറന്നാള്‍

=കാലം കടന്നുപോകുന്തോറും മാറ്റു കൂട്ടുന്ന തലമുറകളെ ത്രസിപ്പിക്കുന്ന മമ്മൂക്ക. 75 ാം പറന്നാള്‍ ആഘോഷിക്കുമ്പോഴും യൗവനത്തിന്റെ തിളക്കം. 

വക്കീല്‍ കുപ്പായമഴിച്ചുവച്ച്  സിനിമാ ലോകത്തേക്ക് വന്നതോടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന വേഷപകര്‍ച്ചകളുമായി ഒരുപിടി സിനിമകള്‍.

ചന്തുവും ബഷീറും പ്രാഞ്ചിയേട്ടനും ബിലാല്‍ ജോണ്‍ കുരിശിങ്കലും തുടങ്ങി കൊടുമണ്‍ പോറ്റിയിലെത്തി നില്‍ക്കുന്ന അഭിനയ മികവിന് ഇന്ത്യന്‍ സിനിമാ ലോകം എന്നും അഭിമാനത്തോടെ കൊണ്ടാടുകയാണ് വിസ്മയ പ്രതിഭയെ...

പ്രായം വെറും അക്കങ്ങള്‍ മാത്രമെന്ന് തെളിയിച്ച് പുതുതലമുറയ്ക്ക് പ്രചോദനമാകുന്ന താരം. ഈ പ്രായത്തിലും നടത്തുന്ന വേഷ പകര്‍ച്ചകളും അഭിനയ മികവും പറയും മമ്മൂട്ടിയെന്ന അഭിനയ മികവിനെ... നന്ദിയോടെ സ്‌നേഹത്തോടെ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച് മലയാളികളെ എന്നും ത്രസിപ്പിക്കുന്ന നമ്മുടെ സ്വന്തം മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍




കൂടുതല്‍വാര്‍ത്തകള്‍.