CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 22 Minutes 28 Seconds Ago
Breaking Now

നിവിന്‍ പോളിക്ക് മുന്‍പ് 'ബെത്ലഹേമില്‍' എത്തേണ്ടിയിരുന്നത് ആസിഫ് അലിയും ടൊവിനോയും;ആകാശ് ജോസഫ്

നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ബെത്ലഹേം കുടുംബ യൂണിറ്റ്' ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്നു. തിയേറ്ററുകളില്‍ റിലീസ് ചെയ്ത് 18 ദിവസം പിന്നിടുമ്പോള്‍ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയിരിക്കുകയാണ്. ആഗോളതലത്തില്‍ 270 കോടിയാണ് സിനിമ ഇതുവരെ നേടിയിരിക്കുന്നത്.

ഇപ്പോഴിതാ സിനിമയില്‍ നിവിന്‍ പോളിക്ക് പകരം ആദ്യം കാസറ്റ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത് ആസിഫ് അലിയെയും ടൊവിനോ തോമസിനെയും ആണെന്ന് പറയുകയാണ് ചിത്രത്തിന്റെ എഴുത്തുകാരന്‍ കിരണ്‍ ജോഷിയും എഡിറ്ററായിട്ടുള്ള ആകാശ് ജോസഫ് വര്‍ഗീസും.

ബെത്ലഹേമിന്റെ കഥ ആദ്യം തന്നെ ആസിഫ് അലിയോടും ടൊവിനോ തോമസിന്റെ മാനേജരോടും പറഞ്ഞിരുന്നുവെന്നും ചിത്രത്തിന്റെ എഡിറ്റര്‍ ആകാശ് പറഞ്ഞു. എന്നാല്‍ ടൊവിനോയോട് നേരിട്ട് കഥ പറഞ്ഞിരുന്നോ എന്ന കാര്യത്തില്‍ കൃത്യമായ അറിവില്ലെന്നും ആകാശ് വ്യക്തമാക്കി.

ബെത്ലഹേമിന്റെ കഥ ആസിഫിനോട് പറഞ്ഞിട്ടുണ്ടായിരുന്നു. ടൊവിനോയോട് നേരിട്ട് അല്ല. മാനേജരോടോ അങ്ങനെ എന്തോ പറഞ്ഞിട്ടുണ്ടായിരുന്നു. കൃത്യമായിട്ട് എന്താണ് അറിയില്ല. പക്ഷെ ഫസ്റ്റ് എനിക്ക് തോന്നുന്നു ടൊവിയുടെ മാനേജരോടോ അങ്ങനെ എന്തോ പറഞ്ഞിട്ടുണ്ട്. പിന്നെ ആസിഫ് ഇക്കയോട് പറഞ്ഞിട്ടുണ്ടായിരുന്നു, എനിക്ക് തോന്നുന്നു' ആകാശ് പറഞ്ഞു.

എന്നാല്‍ ആ സമയത്ത് ചിത്രം മറ്റൊരു പ്രൊഡക്ഷന്‍ കമ്പനിക്ക് വേണ്ടിയായിരുന്നു ആലോചിച്ചിരുന്നതെന്ന് ചിത്രത്തിന്റെ എഴുത്തുകാരന്‍ കിരണ്‍ പറയുന്നു. ഏകദേശം മൂന്ന്‌നാല് വര്‍ഷം മുന്‍പുണ്ടായിരുന്ന ആ പ്രോജക്ട് പിന്നീട് പല മാറ്റങ്ങളിലൂടെയാണ് ഭാവന സ്റ്റുഡിയോസിന്റെ അടുത്തെത്തിയത്. അതോടെയാണ് ചിത്രത്തിന്റെ നായക കഥാപാത്രം നിവിന്‍ പോളിയിലേക്ക് എത്തിയത് എന്നും കിരണ്‍ പറഞ്ഞു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ ഡി ഒരുക്കിയ ഈ ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.